ഐ എന്‍ ഓ സി നേതാക്കള്‍ മുന്‍ പഞ്ചാബ്മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി

09:39am 10/5/2016
Newsimg1_79145196
Picture
മുന് പഞ്ചാബ് മുഖ്യമന്ത്രിയും, പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റും, ഇന്ത്യന്‍ ലോക് സഭാ ഡെപ്യൂട്ടി ലീഡറുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അമേരിക്കയിലെ ഐ എന്‍ ഓ സി ഭാരവാഹികളുമായി ചര്ച്ച നടത്തുകയുണ്ടായി. ഐ എന്‍ ഓ സി ചെയര്‍മാന്‍ , ജോര്ജ് എബ്രഹാം, പ്രസിഡണ്ട് മോഹിന്ദര്‍ സിംഗ് ഗില്‌സിയാന്‍, കേരളാ ചാപ്റ്റര്‍ (ഓ ഐ സി സി) ചെയര്‍മാന്‍ തോമസ് റ്റി ഉമ്മന്‍, പ്രസിഡണ്ട് ജയചന്ദ്രന്‍, ഐ എന്‍ ഓ സി ജനറല്‍ സെക്രട്ടറി ഹര്‍ബജന്‍ സിംഗ്, തമിഴ് നാട് ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ ജോസഫ്, വനിതാ ഫോറം ചെയര്‍ മാലിനി ഷാ, പഞ്ചാബ് ചാപ്റ്റര്‍ പ്രസിഡന്റ് റ്റി. ജെ. ഗില്‍ , ശങ്കര്‍ സിങ്ങ് ഗില്‌സിയാന്‍ എം എല്‍ എ, വിദ്യാഭൂഷണ്‍ ശര്‍മ്മ ( എക്‌സി. മെമ്പര്‍), എന്നിവര് ചര്‍ച്ചകളില്‍ പങ്കെടുത്തു.

ആസന്നമായിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയ സാധ്യതയുണ്ടെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പ്രസ്താവിച്ചു. അമേരിക്കയിലെ ഐ എന്‍ ഓ സി യുടെ പ്രവര്‍ത്തനങ്ങളിലും, ചെയര്‍മാന്‍ ജോര്ജ് എബ്രഹാമിന്റെ നേതൃത്വത്തിലും അദ്ദേഹം അത്യധികം സന്തോഷം രേഖപ്പെടുത്തി. കേരളത്തില്‍ പൂര്‍വാധികം ശക്തിയോടെ കൊണ്‌ഗ്രെസ്സ് നേതൃത്വത്തിലുള്ള ഭരണം തുടരുമെന്നുള്ള കേരളാ ചാപ്റ്റര്‍ നേതാക്കളായ തോമസ് റ്റി ഉമ്മന്റെയും ജയചന്ദ്രന്റെയും അഭിപ്രായത്തോട് അദ്ദേഹം പരിപൂര്‍ണമായി യോജിക്കുക്കയും എല്ലാ വിജയാശംസകളും നേരുകയും ചെയ്തു. ലോങ്ങ് ഐലണ്ടിലെ ഹില്‍ട്ടന്‍ ഹോട്ടലില്‍ വച്ചാ യിരുന്നു കൂടിക്കാഴ്ച നടന്നത്.