ഐ.എസ് ക്രൂരത രണ്ടുപേരെ ക്രൂശിലേറ്റി വെടിവെച്ചുകൊന്നു

09:01am 29/4/2016
1461894398_is

ദമാസ്‌ക്കസ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ക്രൂരത വീണ്ടും. രണ്ടുപേരെ ക്രൂശിലേറ്റി വെടിവെച്ചു കൊന്നിരിക്കുകയാണ് ഐ.എസ് ഭീകരര്‍. ചാരന്‍മാരാണെന്ന സംശയത്തെ തുടര്‍ന്നാണ് ഇവരെ വെടിവെച്ചു കൊന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിറിയയിലെ ഐഎസ് താവളമായ റാഖ്വയിലായിരുന്നു കൊലപാതകം നടന്നത്. രണ്ടുപേരെയും വധിക്കുന്നതിന് മുമ്പ് ഇവര്‍ ചെയ്ത കുറ്റം ഉറക്കെ വിളിച്ചു പറഞ്ഞു. ശത്രുക്കള്‍ക്ക് വേണ്ടി ചാരപ്പണി ചെയ്തുവെന്ന് ആരോപിച്ചാണ് കൊലപാതകം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നോക്കി നില്‍ക്കെയായിരുന്നു ക്രൂരമായ കൊലപാതകങ്ങള്‍ അരങ്ങേറിയത്.
ഐഎസിന്റെ പ്രചാരണ ചാനലായ വിലായത്ത് അര്‍ റാഖ്വയിലാണ് കൊലപാതകത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.കൊലപാതകത്തിന് ശേഷം ഇരുവരും ചെയ്ത കുറ്റം വലിയ പേപ്പറുകളിലെഴുതി ഇവരുടെ ശരീരത്തില്‍ ഒട്ടിച്ചിരിക്കുന്നതും ചിത്രങ്ങളില്‍ കാണാം