ഐ.എസ് ബന്ധം: കാണാതായ മലയാളിയുടെ ഫേസ്​ബുക്​ അക്കൗണ്ട് ​സജീവം

01:44 PM 14/11/2016
download
പടന്ന: ഐ എസ്സ്‌ ​ബന്ധത്തിെൻറ പേരിൽ ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികളില്‍ ഒരാളുടെ ഫേസ്​ബുക് സജീവം. കാസര്‍കോട് ജില്ലയിലെ പടന്നയിലുള്ള മുഹമ്മദ് സാജിദിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇന്ന്​ മുതൽ പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫേസ്ബുക്കില്‍ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ഇയാളുടേതായി പോസ്റ്റുകള്‍ കണ്ടത്​. അക്കൗണ്ടിലെ പ്രൊഫൈല്‍ ഫോട്ടോയും കവർ ഫോേട്ടായും മറ്റ്​ രണ്ട് സ്റ്റാറ്റസുകളും ഇതിനകം മാറിയിട്ടുണ്ട്​.