07:05 PM 01/06/2016
തിരുവനന്തപുരം: പൊലീസ് തലപ്പത്തെ മാറ്റത്തിന് പുറമേ ഐ.എ.എസ് തലത്തിലും വന്‍ അഴിച്ചുപണി. സെക്രട്ടറിമാര്‍ മുതല്‍ അഡീഷണൽ ചീഫ് സെക്രട്ടറി വരെയുള്ള ഐ.എ.എസുകാർക്കാണ് സ്ഥാനമാറ്റം വന്നത്. കാര്യപ്രാപ്തിയും ഭരണത്തില്‍ മികച്ച പ്രകടനവും കാഴ്ചവെച്ചവര്‍ക്ക് സുപ്രധാന തസ്തികകളില്‍ നിയമനം നല്‍കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഇതിൻെറ അടിസ്ഥാനത്തിൽ കെ.എസ്.ആര്.ടി.സി, കെ.എസ്.ഇ.ബി, സപൈ്ളകോ അടക്കം പ്രധാന പൊതുമേഖല സ്ഥാപനങ്ങളുടെയും തലവന്മാരെ മാറ്റി കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം പുറത്തിറങ്ങി.
സപ്ലൈക്കോ എം.ഡിയായി ഡോ. ആശാ തോമസിനെ നിയമിച്ചു. ജ്യോതിലാലാണ് പുതിയ ഗതാഗത സെക്രട്ടറി. പോൾ ആൻറണി പുതിയ കെ.എസ്.ഇ.ബി എം.ഡിയാകും. ടി.പി സെൻകുമാറിൻെറതടക്കം പൊലീസ് മേധാവികളുടെ സ്ഥലം മാറ്റം സംബന്ധിച്ച ഒൗദ്യോഗിക ഉത്തരവും ഇതോടൊപ്പം പുറത്തിറങ്ങി. പുതിയ അഡ്വക്കറ്റ് ജനറലായി ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനായ സി.പി സുധാകര പ്രസാദിനെ നിയമിച്ചു. വർക്കല സ്വദേശിയായ സുധാകര പ്രസാദ് 1965 മുതൽ ഹൈകോടതിയിൽ അഭിഭാഷകനാണ്. 2006ൽ വി.എസ് സർക്കാറിെൻറ കാലത്തും എ.ജിയായി പ്രവർത്തിച്ചിട്ടുണ്ട്. പത്തോളം ജില്ലകള്‍ക്ക് പുതിയ കലക്ടര്‍മാരും ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
മറ്റു നിയമനങ്ങൾ
വി.എസ് സെന്തിൽ (അഡീഷനൽ ചീഫ് സെക്രട്ടറി- ആസൂത്രണം, സാമ്പത്തിക കാര്യം, പരിസ്ഥിതി)
ഉഷ ടൈറ്റസ് ( സെക്രട്ടറി- പി.ആർ.ഡി, നോർക്ക)
വി.ജെ കുര്യൻ (അഡീഷനൽ ചീഫ് സെക്രട്ടറി- എം.ഡി കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട്)
ബി. ശ്രീനിവാസ് (സെക്രട്ടറി-ഉന്നത വിദ്യാഭ്യാസ സെക്രട്ടറി)
എ.പി.എം മുഹമ്മദ് ഹനീഷ് (സെക്രട്ടറി-പൊതു വിദ്യാഭ്യാസം, കായികം, യുവജന കാര്യം)
വി.വി വേണു (പട്ടിക ജാതി-വർഗ്ഗ പിന്നാക്ക ക്ഷേമം)
മാര പാണ്ഡ്യൻ (അഡീഷനൽ ചീഫ് സെക്രട്ടറി-വനം, നികുതി, രജിസ്ട്രേഷൻ, എക്സൈസ്)
ജെയിംസ് വർഗീസ് (പ്രിൻസിപ്പിൾ സെക്രട്ടറി-ഫിഷറീസ്, തുറമുഖം, കയർ, കശുവണ്ടി)
പി.എച്ച് കുര്യൻ (പ്രിൻസിപ്പിൾ സെക്രട്ടറി-വ്യവസായം)
രാജീവ് സദാനന്ദൻ (അഡീഷനൽ ചീഫ് സെക്രട്ടറി-ആരോഗ്യം)
വി.കെ ബേബി (സെക്രട്ടറി- തദ്ദേശ സ്വയം ഭരണം)
കെ.എം അബ്രഹാം (അഡീഷനൽ ചീഫ് സെക്രട്ടറി-ധനകാര്യം)
രാജു നാരായണ സ്വാമി (സെക്രട്ടറി-കൃഷി)
കമല വർധന റാവു (സെക്രട്ടറി-ധനവിനിയോഗം)
ഷാജഹാൻ (സെക്രട്ടറി-സാമൂഹ്യ ക്ഷേമം, വഖഫ്, ന്യൂനപക്ഷ ക്ഷേമം,
ടി.കെ ജോസ് (പ്രിൻസിപ്പിൾ സെക്രട്ടറി- തദ്ദേശ സ്വയം ഭരണം)
വിശ്വാസ് മേഹ (അഡീഷനൽ ചീഫ് സെക്രട്ടറി-റവന്യൂ)
ടിങ്കു ബിസ്വാൾ (സെക്രട്ടറി-ജലസേചനം)
പൊലീസ് സേനയില്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലും ക്രൈംബ്രാഞ്ചിലും ഇന്റലിജന്‍സ് വകുപ്പിലുമാണ് ഇനി ഉടന്‍ അഴിച്ചുപണിയുണ്ടാകുക. മേഖല എ.ഡി.ജി.പി, ഐ.ജി, എസ്.പി തലത്തിലും അടുത്ത ദിവസങ്ങളില്‍ തന്നെ മാറ്റമുണ്ടാകും. റെയ്ഞ്ച് ഐ.ജിമാരെ മാറ്റുന്നതിന് പുറമെ ജില്ലാ പൊലീസ് മേധവികളില്‍ ബഹുഭൂരിപക്ഷത്തിനും മാറ്റമുണ്ടാകും. പൊലീസിന് പുറത്ത് സേവനം അനുഷ്ഠിക്കുന്ന ഐ.പി.എസുകാരുടെ പട്ടികയും തയാറാക്കി. നിലവിലെ ഏതാനും പേരെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റും.