ഐ.ഒ.സി പ്ലാന്റില്‍ സമരം; സംസ്ഥാനം ഇന്ധന ക്ഷാമത്തിലേക്ക്

10:11 am 22/10/2016
images (3)
കൊച്ചി ഇരുമ്പനം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്ലാന്റിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല സമരം തുടങ്ങി. ടെന്‍ഡറിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് ഐ.ഒ.സി പ്ലാന്റില്‍ നിന്നും ഇന്ധനവിതരണത്തിനുളള കരാര്‍ ഏറ്റെടുത്ത ട്രക്ക് ഉടമകളുടെയും തൊഴിലാളികളുടെയും ഡീലര്‍മാരുടെയും ആവശ്യം.
കമ്പനിക്ക് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് മൂന്ന് തവണ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുളളവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമായില്ല. ഇതോടെയാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി അനിശ്ചിതകാല സമരത്തിനിറങ്ങിയത്. സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലടക്കം പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവ വിതരണം ചെയ്യുന്നത് ഇരുമ്പനത്തെ പ്ലാന്റില്‍ നിന്നാണ്.സമരം തുടങ്ങുന്നതോടെ ഇന്ധനക്ഷാമമുണ്ടാകാന്‍ സാധ്യത ഉണ്ട്.