ഐ.പി.എല്‍; പൂന സൂപ്പര്‍ ജയന്റ്‌സ് സണ്‍റൈസേഴ്‌സ പ്ലേ ഓഫ് കാണാതെ പുറത്ത്

12.00 AM 10-05-2016
1374043933dhoni-sad
ധോണിയുടെ പൂന സൂപ്പര്‍ ജയന്റ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്തായി. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാലു റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൂപ്പര്‍ ജയന്റസിന് ഏഴു വിക്കറ്റിന് 133 റണ്‍സെടുക്കാനെ സാധിച്ചുള്ളു. സണ്‍റൈസേഴ്‌സിന്റെ ചെറു സ്‌കോറിനെതിരെ പനയ്ക്കും പതറിയ തുടക്കമാണ് ലഭിച്ചത്. കഴിഞ്ഞ കളികളിലെല്ലാം ഉജ്വല ഫോമിലായിരുന്ന രെഹാനെ റണ്‍ ഒന്നും എടുക്കാതെ പുറത്തായതോടെ തുടങ്ങി ധോണിപ്പടയുടെ വീഴ്ച. ബെയ്‌ലിയും (34) ധോണിയും (30) മാത്രമാണ് പൊരുതിയത്.
ആറു വിക്കറ്റെടുത്ത ആദം സാമ്പയാണ് ഹൈദരാബാദിനെ ചെറു സ്‌കോറിലൊതുക്കിയത്. നാലു ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സാമ്പ ആറു വിക്കറ്റു പിഴുതത്. ശിഖര്‍ ധവാന്റെയും (33) കെന്‍ വില്യംസണ്‍ന്റെയും (32) പ്രകടനമാണ് ഹൈദരാബാദിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. യുവരാജ് സിംഗ് (21) ഫോമിലേക്കെന്നു തോന്നിപ്പിച്ചെങ്കിലും അധികനേരെ ക്രീസില്‍ തങ്ങാന്‍ സാമ്പ അനുവദിച്ചില്ല. ഓപ്പണര്‍മാരായ വാര്‍ണറെ (11) ആര്‍പി സിംഗും ധവാനെ അശ്വവിനും പറഞ്ഞുവിട്ടതിനു ശേഷം സാമ്പയാണ് ഹൈദരാബാദിനെ കശക്കിയെറിഞ്ഞത്.