ഐ.പി.എല്‍ വാതുവയ്‌പ്പ്; നാലുപേര്‍ അറസ്‌റ്റില്‍

08:28am 24/4/2016
download (3)
കോഴിക്കോട്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മത്സരങ്ങളുമായി ബന്ധപ്പെട്ട്‌ വാതുവയ്‌പ്പ് നടത്തിയ നാലുപേര്‍ അറസ്‌റ്റില്‍. കോഴിക്കോട്‌ സ്വദേശികളായ അര്‍ഷാദ്‌, ഷംസു, ഇഫ്‌സുല്‍ റഹ്‌മാന്‍, മുഹമ്മദ്‌ റാഷിദ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. നഗരത്തിലെ ഹോസ്‌റ്റല്‍ കേന്ദ്രീകരിച്ചായിരുന്നു വാതുവയ്‌പ്പ്.
ഓരോ പന്തുകളിലും വാതുവയ്‌പ്പു നടന്നതായി പോലീസ്‌ പറയുന്നു. ഇവരില്‍ നിന്ന്‌ 5.02 ലക്ഷം രൂപയും മെബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. ഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയുമായിരുന്നു ഇടപാടുകള്‍ നടന്നിരുന്നത്‌. പോലീസിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. ഐ.പി.എല്‍ സീസണ്‍ ആരംഭിച്ച ദിവസം മുതല്‍ തന്നെ വാതുവയ്‌പ്പ് നടന്നിരുന്നുവെന്ന്‌ പോലീസ്‌ പറയുന്നു.