ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ 16-മത് കണ്‍വന്‍ഷന്‍ ഫ്‌ളോറിഡായില്‍

09:44 am 20/8/2016

രാജന്‍ ആര്യപ്പള്ളില്‍, അറ്റ്‌ലാന്റ
Newsimg1_82739056
ലേക്ക്‌ലാന്റ്: ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ 16-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ 2016 സെപ്റ്റമ്പര്‍ 2 മുതല്‍ 4 വരെ സെന്റര്‍ ഫ്‌ളോറിഡായില്‍ ലേക്ക്‌ലാന്റ് പട്ടണത്തിലുള്ള എബനേസര്‍ഐ.പി.സി ചര്‍ച്ച് (5935 സ്ട്രിക്ക് ലാന്‍ഡ് അവന്യൂ, ലേക്ക്‌ലാന്‍, ഫ്‌ളോറിഡ, 33812) വെച്ച് നടക്കുമെന്ന് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേയിംസ് ജോര്‍ജ്ജ് ഉമ്മന്‍ അറിയിച്ചു. ഈ അടുത്തകാലത്തായി മലയാളികളുടെ ഇടയില്‍വിദേശത്തും, കേരളത്തിലുമായി അറിയപ്പെട്ട പ്രസംഗകനായ പാസ്റ്റര്‍ കെ.ജെ. തോമസ് (കുമളി) യോടൊപ്പം പാസ്റ്റര്‍ ജേകബ് മാത്യു, ഇവ. ജോഷ് മുതലാളി, ബ്രദര്‍ നോബിള്‍ ഇട്ടി എന്നിവരും സന്ദേശം നല്‍കും. മലയാളത്തിലും ഇംഗ്ലീഷിലും നടക്കുന്ന ഗാന ശുശ്രൂഷകള്‍ക്ക് ജെഫ്രിന്‍ ജോയി, പ്രസിലി പോള്‍, സന്തോഷ് ചാക്കോ, റെജി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.

സെന്റര്‍ ഫ്‌ളോറിഡ, സൗത്ത് ഫ്‌ളോറിഡ, ജോര്‍ജിയ, ടെന്നസി, സൗത്ത് കരോലിന എന്നീ പട്ടണങ്ങളില്‍ നിന്നുമുള്ള ഐ.പി.സി ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കുമന്ന് റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍ വി.പി. ജോസ് അറിയിച്ചു.റീജിയന്റെ അംഗത്വ ഫീസ്, സംഭാവന തുകയും ഇതുവരെ കൊടുത്തിട്ടില്ലാത്ത റീജിയന്‍ മെമ്പര്‍ സഭകള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടന്ന് ഐ.പി.സി എന്‍ എ എസ് ഇ ആര്‍ എന്ന പേരില്‍ അയച്ചുകൊടുക്കണമെന്ന് റീജിയന്‍ ട്രഷറാര്‍ ബ്രദര്‍ സജിമോന്‍ മാത്യു അറിയിച്ചു.

2-ാം തിയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പ്രാര്‍ത്ഥനാ മീറ്റിംഗില്‍ പാസ്റ്റര്‍കെ.ജെ. മാത്യു (കുമളി) സംസാരിക്കും. വൈകിട്ട് 6:30-ന് ആരംഭിക്കുന്ന പൊതുയോഗത്തിന് റീജിയന്‍ വൈസ് പ്രസിഡന്റ് മാതുജോസഫ് അദ്ധ്യക്ഷനായിരിക്കും. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേയിംസ് ജോര്‍ജ്ജ് ഉമ്മന്‍ 15-ാംത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ജോഷ്മുതലാളി, പാസ്റ്റര്‍കെ.ജെ. തോമസ്എന്നിവര്‍ പ്രസംഗിക്കും.3-ാം തിയതി ശനിയാഴ്ചരാവിലെ 10മണിക്കാരംഭിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്ക് ്‌റീജിയന്റെ സോദരിസമാജം പ്രസിഡന്റ് നാന്‍സി ഏബ്രഹാം നേതൃത്വം നല്‍കും. പാസ്റ്റര്‍കെ.ജെ. തോമസ്മുഖ്യ പ്രസംഗകനായിരിക്കും.

ഉച്ച കഴിഞ്ഞ് 2 മണി മുതല്‍ 4 മണിവരെ നടക്കുന്ന സെമിനാറില്‍ പാസ്റ്റര്‍ ആന്റണിറോക്കി അദ്ധ്യക്ഷനായിരിക്കും. ലോക്കല്‍ ചര്‍ച്ച പോളിസി പ്ലാണേഴ്‌സ് മീറ്റിംഗില്‍, ചലഞ്ചസ്ഓഫ് 21സ്റ്റ് സെഞ്ച്വറി ഇന്ത്യന്‍ പെന്തക്കോസ്തല്‍ഡൈസ്‌പോറ എന്നവിഷയങ്ങളെക്കുറിച്ചുള്ള അവതരണത്തിനും ചര്‍ച്ചയ്ക്കും പാസ്റ്റര്‍ ജേക്കബ് മാത്യു നേത്രത്വം നല്‍കും. 5മണി മുതല്‍ 6 മണിവരെ പി.വൈ.പി.എ. സണ്ടേസ്ക്കൂള്‍ മീറ്റിംഗ് നടക്കും. വൈകിട്ട് 6:30-ന് ആരംഭിക്കുന്ന സിവിശേഷ മീറ്റിംഗിന് പാസ്റ്റര്‍ സം നൈനാന്‍ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ റോയി ഏബ്രഹാം മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസ്താവിക്കും.പാസ്റ്റര്‍ എ.സി ഉമ്മന്‍ സങ്കീര്‍ത്തന്‍ വായിച്ച് ധ്യാനിക്കും. പാസ്റ്റര്‍ നോബി ഇട്ടി, പാസ്റ്റര്‍ കെ.ജെ. തോമസ് എന്നിവര്‍ വചനം സംസാരിക്കും. 4-ാം തിയതി ഞായറാഴ്ചരാവിലെ 9 മുതല്‍ 12:30 വരെ നടക്കുന്ന പൊതു ആരാധനയില്‍ പാസ്റ്റര്‍ കെ.സി. ജോണ്‍ അദ്ധ്യക്ഷനായിരിക്കും.പാസ്റ്റര്‍ജോണ്‍ തോമസ് കര്‍ത്രമേശക്ക് നേത്രത്വം നല്‍കും. പാസ്റ്റര്‍സാംഡേവിഡ്, പാസ്റ്റര്‍ ജേക്കബ് മാത്യു, പാസ്റ്റര്‍കെ.ജെ. തോമസ് എന്നിവര്‍ സന്ദേശം നല്‍കും..

പാസ്റ്റര്‍ജേീംസ്‌ജോര്‍ജ്ജ് ഉമ്മന്‍ (പ്രസിഡണ്ട്), പാസ്റ്റര്‍ മാത്യു ജോസഫ് (വൈസ് പ്രസിഡണ്ട്), പാസ്റ്റര്‍വി.പി. ജോസ് (സെക്രട്ടറി), ബ്രദര്‍ ചാക്കോ സ്റ്റീഫന്‍ (ജൊ. സെക്രട്ടറി), ബ്രദര്‍ സജിമോന്‍ മാത്യു (ട്രഷറാര്‍)പാസ്റ്റര്‍ കെ.സി. ജോണ്‍, ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (ജനറല്‍കൗണ്‍സില്‍) എന്നിവരാണ് ഈ മീറ്റിംഗിന് നേതൃത്വം നല്‍കുന്നത്.