ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍

– രാജു തരകന്‍
Newsimg1_61193536
ഡാളസ്: ഐ.പി.സി മിഡ് വെസ്റ്റ് റീജിയന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാളസ് ഇര്‍വിംഗ് സിറ്റിയില്‍ ദി വെസ്റ്റിന് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കും. വൈകിട്ട് 6.30 ന് സംഗീതശുശ്രൂഷയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഷാജി ഡാനിയേല്‍ ഉത്ഘാടനം നിര്വ്വഹിക്കും. അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ പ്രസംഗകനായ പാസ്റ്റര്‍ ബാബു ചെറിയാന്‍ (ഇന്ത്യ) വചനശുശ്രൂഷ നിര്‍വഹിക്കുന്നതോടൊപ്പം അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ സഭാശുശ്രൂഷകരായ ദൈവദാസന്മാരും വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും.

യുവജനങ്ങളുടെ വിഭാഗമായ പി.വൈ.പി.എ യുടെ നേതൃത്വത്തില് വിവിധ യോഗങ്ങളും പ്രോഗ്രാമുകളും ക്രമീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 9.00 മണിക്ക് റ്റാലന്റ് മത്സരങ്ങള് ആരംഭിക്കും. യുവജനസമ്മേളനത്തില് വചനശുശ്രൂഷ നിര്‍വഹിക്കുന്നത് പാസ്റ്റര്‍ ് ലിബിന് ഏബ്രഹാം. സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ കൊച്ചുമോള്‍ ജയിംസാണ് പ്രഭാഷണം നടത്തുന്നത്. സെപ്റ്റംബര്‍ നാലിന് സഭായോഗത്തോടെ കണ്വന്ഷന് സമാപിക്കും.

വിവിധ സംസ്ഥാനങ്ങളില് നിന്ന് കടന്നുവരുന്ന സഭാശുശ്രൂഷകര്‍ക്കും വിശ്വാസികള്ക്കും ദി വെസ്റ്റിന് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ താമസ സൗകര്യം ലഭ്യമാണ്. പ്രവാസജീവിതത്തില് ഐക്യതയുടെയും, സ്‌നേഹത്തിന്റെയും, കൂട്ടായ്മയുടേയും ഒത്തുചേരല്‍ പങ്കിടുന്ന ഈ സമ്മേളനത്തിന്റെ ഒരുക്കങ്ങള് പുരോഗമിക്കുന്നു. പാസ്റ്റര്‍ ഷാജി ഡാനിയേലിന്റെ നേതൃത്വത്തില് 43 അംഗ ഭരണസമിതിയാണ് വാര്ഷിക കണവന്‍ഷന്‍ നേതൃത്വം വഹിക്കുന്നത്.

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക : പാസ്റ്റര്‍ ഷാജി ഡാനിയേല്‍ : 713­5869­580, പി.സി.ജേക്കബ്: 405­9213­822,
കെ.വി.തോമസ്: 214­7715­683, ജോസ് സാമുവല്‍ 405­2045­826, വെസ്ലി മാത്യു: 214­9297­614, എസ്.പി.ജയിംസ്: 214­3346­962.

വാര്‍ത്ത അയച്ചത് : രാജു തരകന്‍