7:03pm 4/3/2016
ന്യൂഡല് :ആപ്പിള്‍ ഐ ഫോണ്‍ ഫൈവ് എസ് ന്റെ വില അമ്പത് ശതമാനം കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ പുതിയ ഫോണായ ഐ ഫോണ്‍ എസ്.ഇ എത്തുന്നതോടെ ഫൈവ് എസ് ന്റെ വില കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 22 നാണ് ഐ ഫോണ്‍ എസ്.ഇ എത്തുക. പ്രമുഖ മൊബൈല്‍ വിപണി നിരീക്ഷകനായ മിങ്ചി കുയോ ഉള്‍പ്പെടെയുള്ളവരാണ് ആപ്പിള്‍ ഫോണിന് വില കുറയ്ക്കുമെന്ന് പറയുന്നത്
യു.എസില്‍ 450 ഡോളറിനാണ് 5 എസ് വില്‍ക്കപ്പെടുന്നത്. വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നതോടെ ഇത് 250 ഡോളറായെങ്കിലും കുറയും. ഇന്ത്യന്‍ വിപണിയിലും സമാനമായ വിലക്കുറവ് ഉണ്ടാകും. 16 ജിബി ഫോണുകള്‍ക്ക് 21,499രൂപയാണ് ഈ കൊമേഴ്സ് വെബ്സൈറ്റുകളില്‍ വില. വിലക്കുറവ് നടപ്പിലാകുമ്പോള്‍ 12000 നും 13000 നും ഇടയില്‍ ഐ ഫോണ്‍ 5 എസ് ലഭിക്കുമെന്നാണ് കരുതുന്നത്.