ഐ.സി.എ.ആറിന്റെ അഗ്രിക്കള്‍ച്ചര്‍ എന്‍ട്രന്‍സ്‌, അപേക്ഷ 30 വരെ

09:07am 29/4/2016
download (7)
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌(ഐ.സി.എ.ആര്‍) നടത്തുന്ന അഗ്രിക്കള്‍ച്ചറല്‍ കോഴ്‌സുകള്‍ക്കുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയ്‌ക്ക്‌ ഇപ്പോള്‍ അപേക്ഷിക്കാം. വിവിധ കാര്‍ഷിക സര്‍വകലാശാലകളില്‍ വെറ്ററിനറി ഒഴികെയുള്ള നാലുവര്‍ഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്‌. മേയ്‌ 21-നു നടക്കുന്ന പരീക്ഷയ്‌ക്ക്‌ ഈ മാസം 30വരെ അപേക്ഷിക്കാം.
അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫിഷറീസ്‌, ഫോറസ്‌ട്രി, ഹോ സയന്‍സ്‌, സെറികള്‍ച്ചര്‍, ബയോടെക്‌നോളജി, അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിങ്ങ്‌, ഡയറി ടെക്‌നോളജി, ഫുഡ്‌ സയന്‍സ്‌, അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ്ങ്‌ ആന്‍ഡ്‌ കോപ്പറേഷന്‍ എന്നിവയാണ്‌ കോഴ്‌സുകള്‍. ഝാന്‍സിയിലെ റാണി ലക്ഷ്‌മിഭായ്‌ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ മുഴുവന്‍ സീറ്റിലേക്കും ഈ പരീക്ഷയില്‍ നിന്നാണ്‌ പ്രവേശനം. മറ്റു കാര്‍ഷികസര്‍വകലാശാലകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കും ഈ പരീക്ഷയില്‍ നിന്ന്‌ പ്രവേശനം നല്‍കും.
രണ്ടു ഗ്രൂപ്പുകളിലായാണ്‌ കോഴ്‌സുകള്‍ തരം തിരിച്ചിരിക്കുന്നത്‌. സ്‌ട്രീം എ: അഗ്രിക്കള്‍ച്ചര്‍/ബയോളജി. അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫിഷറീസ്‌, ഫോറസ്‌ട്രി, ഹോം സയ്‌ന്‍സ്‌, സെറിക്കള്‍ച്ചര്‍, ഫുഡ്‌ സയന്‍സ്‌, ബയോടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്ക്‌ ഈ സ്‌ട്രീം വഴിയാണ്‌ പ്രവേശനം.
സ്‌ട്രീം ബി: അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയറിങ്ങ്‌, ഡയറി ടെക്‌നോളജി, അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ്ങ്‌ ആന്‍ഡ്‌ കോ ഓര്‍ഡിനേഷന്‍. ബയോളജി പഠിച്ചവര്‍ ഈ സ്‌ട്രീം തെരഞ്ഞെടുത്താല്‍ ചില സര്‍വകലാശലകളില്‍ ഫോറസ്‌ട്രി, ഫുഡ്‌ സയന്‍സ്‌, ബയോടെക്‌നോളജി എന്നീ കോഴ്‌സുകള്‍ക്ക്‌ പ്രവേശനം നല്‍കുന്നുണ്ട്‌.
ഫിസിക്‌സ്‌, കെമിസ്‌ട്രി എന്നീ വിഷയങ്ങളും ബയോളജി, മാത്തമാറ്റിക്‌സ്‌, അഗ്രിക്കള്‍ച്ചര്‍, ഹോം സയന്‍സ്‌ എന്നിവയിലേതെങ്കിലും ഒന്നും അടക്കം പ്ലസ്‌ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവര്‍ക്ക്‌ അപേക്ഷിക്കാം. പ്രായം 16 വയസ്‌. ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ക്ക്‌ യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്ക്‌ വേണം. എസ്‌.സി, എസ്‌.ടി, വിഭാഗക്കാര്‍ക്ക്‌ 40 ശതമാനം മാര്‍ക്ക്‌ മതി. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ കൗണ്‍സലിങ്ങിന്റെ സമയത്ത്‌ യോഗ്യത തെളിയിക്കണം.
സ്‌ട്രീം എ അനുസരിച്ചുള്ള പ്രവേശന പരീക്ഷയില്‍ ഫിസിക്‌സ്‌, കെമിസ്‌ട്രി, അഗ്രിക്കള്‍ച്ചര്‍/ബയോളജി എന്നീ വിഷയങ്ങളില്‍ നിന്നാണ്‌ ചോദ്യങ്ങള്‍. സ്‌ട്രീം ബിയില്‍ ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്‌ എന്നിവയില്‍ നിന്നാണു ചോദ്യങ്ങള്‍.
180 മള്‍ട്ടിപ്പിള്‍ ചോയിസ്‌ ചോദ്യങ്ങളുള്ള ഒബ്‌ജക്‌ടീവ്‌ രീതിയിലുള്ള പരീക്ഷയാണ്‌. കേരളത്തില്‍ കൊച്ചി, കോഴിക്കോട്‌, മണ്ണൂത്തി, തിരുവനന്തപുരം എന്നിവിടങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളാണ്‌. httpicar.exam.net/firstpage.php എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജനറല്‍/ ഒ.ബി.സി വിഭാഗക്കാര്‍ക്ക്‌ അപേക്ഷാ ഫീസ്‌ 500 രൂപ. എസ്‌.സി/എ.ടി/പി.എച്ച്‌ വിഭാഗക്കാര്‍ക്ക്‌ ഫീസ്‌ 250 രൂപ. ഫീസ്‌ അടയ്‌ക്കുന്നതു സമബന്ധിച്ച വിശദ നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്‌. വിശദവിവരങ്ങള്‍ക്കും പ്ര?സ്‌പെക്‌ടസിനും വെബ്‌സൈറ്റ്‌: www.icar.org.in.