ഒക്ടോബര്‍ 31’ എന്ന ബോളിവുഡ് സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെടുന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി.

09:37 am 7/10/2016

download (24)
ന്യൂഡല്‍ഹി: ‘ഒക്ടോബര്‍ 31’ എന്ന ബോളിവുഡ് സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെടുന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. ഇതേപ്പറ്റി ആദ്യം സെന്‍സര്‍ ബോര്‍ഡില്‍ പരാതിപ്പെടാന്‍ ജസ്റ്റിസുമാരായ ജി. രോഹിണി, സംഗീത ധിംഗ്ര സെഹ്ഗാള്‍ എന്നിവരടങ്ങിയ ബെഞ്ച് ഹരജിക്കാരോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനുശേഷമുണ്ടായ 1984ലെ സിഖ് കലാപമടക്കമുള്ള സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
സിനിമയുടെ ട്രെയ്ലറുകള്‍ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ഹരജിക്കാരനായ അജയ് കട്ടാറയുടെ ആരോപണം. പ്രമുഖയായ ഒരു രാഷ്ട്രീയ നേതാവിനെ അവഹേളിക്കാനുള്ള ശ്രമമാണ് സിനിമയിലെന്നും ഹരജിയില്‍ ആരോപിച്ചു.