ഒക്ടോബര്‍ 7ന് പുലിമുരുകന്‍

07:11pm 23/7/2016
download (8)
മോഹന്‍ലാല്‍ നായകനാകുന്ന പുലിമുരുകന്‍ ഒക്ടോബര്‍ 7 ന് റിലീസ് ചെയ്യും എന്ന് സംവിധായകന്‍ വൈശാഖ് അറിയിച്ചു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തത് കാരണമാണ് റിലീസ് നീണ്ടുപോയത് എന്ന് സംവിധായകന്‍ പറഞ്ഞു. ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് ടോമിച്ചന്‍ മുളുകുപാടം പുലിമുരുകന്‍ നിര്‍മിക്കുന്നത്. വിഷുവിന് പുലിമുരുകന്‍ റിലീസ് ചെയ്യും എന്നായിരുന്നു ആദ്യം വാര്‍ത്തകള്‍.

പിന്നീട് റംസാന് എത്തുമെന്ന പ്രതീക്ഷയിലായി രുന്നു ചലച്ചിത്രപ്രേമികള്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം, തെലുങ്ക് ചിത്രമായ മനമാന്ത എന്നീ ചിത്രങ്ങളുടെ റിലീസിനെ തുടര്‍ന്നാണ് പുലിമുരുകന്റെ റിലീസ് നീട്ടിയത് എന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും വൈശാഖ് പറഞ്ഞു. ഒപ്പം എന്ന പ്രിയദര്‍ശന്‍ ചിത്രം ഓണത്തിന് റിലീസ് ചെയ്യുന്നുണ്ട്. പിന്നീട് മനമാന്ത എന്ന ചിത്രം വിസ്മയം എന്ന പേരില്‍ മലയാളത്തില്‍ റിലീസ് ചെയ്യും.