ഒക്‌ലഹോമ ഏരിയാ മലങ്കര ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് നടത്തി

09:20am 13/5/2016

Newsimg1_2192823
ബെഥനി, ഒക്‌ലഹോമ: മേരിലാന്റ് എമിറ്റ്ബര്‍ഗ് സെന്റ് മേരീസ് യുണിവേഴ്‌സിറ്റി കാമ്പസ്സില്‍ ജൂലൈ 20 മുതല്‍ 23 വരെ നടക്കാനിരിക്കുന്ന മലങ്കര ഭദ്രാസനത്തിന്റെ 30-മത് വാര്‍ഷിക ഫാമിലി കോണ്‍ഫറന്‍സ് ഒക്‌ലഹോമ ഏരിയാ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ബെഥനി സെന്റ് ജോര്‍ജ് സിറിയക് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വച്ചു നടത്തപെട്ടു.

ഭദ്രാസന മെത്രാപോലീത്ത ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ഇടവാകാഗം ശ്രീ. റെജി വര്‍ഗീസിനു ആപ്ലിക്കേഷന്‍ ഫോം നല്‍കിക്കൊണ്ടു ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് മുന്‍ വര്‍ഷത്തേക്കാള്‍ വിജയകരമാക്കിത്തീര്‍ക്കാന്‍ ആഹ്വാനം ചെയ്തു. ചടങ്ങില്‍ വികാരി റവ. ഫാദര്‍ ബിനു തോമസ്, റവ. ഫാദര്‍ പ്രദോഷ് മാത്യു (ഡിറ്റ്രോയിറ്റ്), റവ. ഫാദര്‍ എബി അബ്രഹാം (ഡാളസ്), ഡീക്കന്‍ റിച്ചീ വര്‍ഗീസ്, ഡീക്കന്‍ എബി വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരിന്നു.

ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സില്‍ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ, ഹോനവാര്‍ മിഷന്‍ മെത്രാപോലീത്താ മോര്‍ അന്തോണിയോസ് യാക്കൂബ്, റവ. ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍ തുടങ്ങി അനേകം വിശിഷ്ടാഥികള്‍ പങ്കെടുക്കുമെന്ന് തീത്തോസ് തിരുമേനി അറിയിച്ചു.