ഒഡിഷയിൽ ബസ് മറിഞ്ഞ് 20 പേർ മരണമടഞ്ഞു

12:45 PM 09/09/2016
download
ഭുവനേശ്വർ: ഒഡിഷയിലെ അംഗൂൾ ജില്ലയിൽ പാലത്തിൽ നിന്നും നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 20 മരണം. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.15 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്. മരണസംഖ്യ ഉയരാനിടയുണ്ട്.

ബൗദ് ജില്ലാ ആസ്ഥാനത്തു നിന്ന് അതാമാലിക്കിലേക്ക് യാത്ര തിരിച്ച സ്വകാര്യ ബസ് ആണ് അപകടത്തിൽ പെട്ടത്. പഴക്കം ചെന്ന മാനിത്രി പാലത്തിൽ നിന്നു താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക് ഞടുക്കം പ്രകടിപ്പിച്ചു.