ഒപ്പം വീണ്ടും റെക്കോഡ് തകര്‍ക്കുന്നു.

07:07 pm 1/10/2016
images (16)
കൊച്ചി: മോഹൻലാൽ–പ്രിയദർശൻ ചിത്രം ഒപ്പം വീണ്ടും റെക്കോഡ് തകര്‍ക്കുന്നു. സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത ചിത്രം ബോക്സ്ഓഫീസിൽ മികച്ച പ്രതികരണം സൃഷ്ടിച്ച് മുന്നേറുകയാണ്. പ്രേമം സിനിമയെ തകർത്ത് മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി കലക്ഷന്‍ നേടുന്ന ചിത്രമായും മാറി.
ഇപ്പോളിതാ പ്രേമത്തിന്റെ മറ്റൊരു റെക്കോർഡ് കൂടി ചിത്രം തകർത്തിരിക്കുന്നു. ഏറ്റവും വേഗത്തിൽ മുപ്പതുകോടി കടക്കുന്ന ചിത്രമെന്ന റെക്കോർഡും ഒപ്പത്തിന് സ്വന്തം.
സിനിമയുടെ ആദ്യ ഏഴ് ദിവസത്തെ കേരള ഗ്രോസ് 12.6 കോടിയായിരുന്നു. 6 കോടി ഡിസ്ട്രിബ്യൂട്ടേർസ് ഷെയർ ആണ്. 104 കേന്ദ്രങ്ങളിലായിരുന്നു ഒപ്പം റിലീസിനെത്തിയത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 1.56 കോടി ചിത്രം നേടിയിരുന്നു.