ഒപ്പത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.

08:44 PM 22/07/2016

ഗീതാഞ്ജലിക്ക് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ചിത്രമായ ഒപ്പത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി. കേരളത്തിലെ തിയേറ്ററുകളിൽ രജനി ചിത്രം കബാലിക്കൊപ്പമാണ് ട്രൈലറും പുറത്തിറങ്ങിയത്. സംവിധായകൻ അൽഫോൻസ് പുത്രനാണ് ട്രൈലർ ഒരുക്കിയത്. മോഹൻലാൽ ഇതിൽ ജയരാമൻ എന്ന അന്ധനായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്‌. കഥ ഗോവിന്ദ് വിജയനും തിരക്കഥ പ്രിയദർശനും ആണ് രചിച്ചിരിക്കുന്നത്. മോഹൻലാലിന് പുറമേ വിമല രാമൻ, അനു ശ്രീ, നെടുമുടി വേണു, മാമുക്കോയ തുടങ്ങിയവരാണ് അഭിനയച്ചിരിക്കുന്നത്. ക്യാമറ എൻ.കെ എകാംബരനും എഡിറ്റിംഗ് എം.എസ് അയ്യപ്പൻ നായരും നിർവഹിച്ചിരിക്കുന്നു.