ഒബാമയുടെ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തക കുഴഞ്ഞു വീണു

08:27 am 18/12/2016

images (1)
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം തടസപ്പെട്ടു. മാധ്യമപ്രവര്‍ത്തക കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം തടസപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് വൈറ്റ് ഹൗസിലെ ഡോക്ടറെ ഉടന്‍ എത്തിക്കാനും മാധ്യമപ്രവര്‍ത്തകയെ മറ്റൊരു മുറിയിലേക്കു മാറ്റാനും ഒബാമ നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം പുനരാരംഭിച്ചത്.