02:14am 21/6/2016
കൊച്ചി: ജൂണ്‍ 11ന് മസ്‌കറ്റിലെ സുനൈയിലുള്ള പെട്രോള്‍ പമ്പില്‍ നിന്നും തട്ടിക്കൊണ്ടുപോയി അക്രമികള്‍ വെടിവെച്ചുകൊന്ന കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍ ഫിലിപ്പ്് (42)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മസ്‌കറ്റില്‍ നിന്നും ഒമാന്‍ എയര്‍ വിമാനത്തിലാണ് രാവിലെ 10ന് കൊച്ചി വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്.
അക്രമികള്‍ തട്ടികൊണ്ടുപോയ ജോണിന്റെ മൃതദേഹം റിസയില്‍ നിന്നുമാണ് കണെ്ടടുത്തത്. 13 വര്‍ഷമായി ജോണ്‍ മസ്‌കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതിനൊപ്പം പെട്രോള്‍ പമ്പില്‍ നിന്നും പണവും അപഹരിച്ചിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് ഒമാന്‍കാരായ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം സ്വദേശമായ കോട്ടയം ജില്ലയിലെ മണര്‍കാട്ടേക്ക് കൊണ്ടുപോയി.