ഒമാനില്‍ നഗരസഭാ തിരഞ്ഞെടുപ്പ് ഡിസംബര്‍ 25ന്

02.20 AM 29/10/2016
Oman_760x400
മസ്കറ്റ്: ഒമാനില്‍ നഗരസഭാ തിരഞ്ഞെടുപ്പ് ഡിസംബര്‍ 25ന് നടക്കും.ഒമാൻ ഇന്റീരിയര്‍ മന്ത്രി സയ്യിദ് ഹമൗദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയാണ് തീയതി പ്രഖ്യാപിച്ചത്. നഗരസഭാ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ നടപടികള്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇതിനൊടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
പുതിയ വോട്ടര്‍മാരുടെ പേര്‍ ചേര്‍ക്കുന്നതിനുള്ള അവസരം ജൂണ്‍ 12ന് ആരംഭിച്ചിരുന്നു. നഗരസഭകളുടെയും വിലായത്തുകളുടെയും പ്രവര്‍ത്തനങ്ങളിലും വികസനങ്ങളിലും ജനങ്ങള്‍ക്ക് ഇടപെടാന്‍ ലഭിക്കുന്ന അവസരമാണിത്. നാല് വര്‍ഷമാണ് നഗരസഭാ കൗണ്‍സിലിന്റെ കാലാവധി.