ഒമാനില്‍ മലയാളി നഴ്‌സ് കൊലപാതകം രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍

07:05pm 22/4/2016
chikku-robert-pp-size_0
സലാല ഒമാനില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ച കേസില്‍ പാക്കിസ്ഥാന്‍ സ്വദേശിയടക്കം രണ്ടു പേര്‍ കസ്റ്റഡിയിലെന്ന് വിദേശകാര്യ മന്ത്രാലയം. അന്വേഷണം പുരോഗമിക്കുന്നതായി റോയല്‍ ഒമാന്‍ പൊലീസ് മക്‌സറ്റിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ഡല്‍ഹിയില്‍ പറഞ്ഞു.

അന്വേഷണം പൂര്‍ത്തിയായ ശേഷമേ മൃതദേഹം നാട്ടിലെത്തിക്കാനാകൂവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അങ്കമാലി സ്വദേശിനി ചിക്കു റോബര്‍ട്ട് വ്യാഴാഴ്ച രാവിലെയാണ് ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ചത്. ചിക്കുവും ഭര്‍ത്താവ് ചങ്ങനാശേരി സ്വദേശി ലിന്‍സണും ഒമാനില്‍ ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്‌