ഒമാനിൽ വാഹനാപകടം: രണ്ടു മലയാളികൾ ഉൾപ്പടെ അഞ്ച് മരണം

07:39 PM 31/07/2016
images (2)
മസ്ക്കത്ത്: ഒമാനിലെ അൽ ഖൂദിൽ ഇന്ന് വെളുപ്പിനുണ്ടായ റോഡ് അപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പടെ 5 പേർ മരണപ്പെട്ടു. പട്ടാമ്പി സ്വദേശി സൈനുൽ ആബിദീൻ, ചേർപ്പ് സ്വദേശി ഷാനവാസ് ആറ്റുംപുറത്ത് എന്നിവരാണ് മരിച്ച മലയാളികൾ. മൃതശരീരങ്ങൾ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.