ഒമാനെ 54 റണ്‍സിന് കീഴടക്കി ബംഗ്‌ളാദേശ് ട്വന്റി20 ലോകകപ്പ് യോഗ്യതാ റൗണ്ട് ഗ്രൂപ് ‘എ’ ചാമ്പ്യന്മാരായി

03:53pm 14/3/2016

236717

ധര്‍മശാല: സൂപ്പര്‍ ടെന്നിലേക്ക്. മഴ കളിച്ച മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ബംഗ്‌ളാദേശ് നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. ഒമാന്റെ മറുപടി ബാറ്റിങ് തുടങ്ങുമ്പോഴേക്കും മഴയത്തെി. ഇതോടെ ഡക്വര്‍ത് ലൂയിസ് നിയമപ്രകാരം 12 ഓവറില്‍ 120 റണ്‍സ് വിജയ ലക്ഷ്യമായി കുറച്ചെങ്കിലും ഒമാന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

തമീം ഇഖ്ബാലിന്റെ സെഞ്ച്വറി പ്രകടനമാണ് (63 പന്തില്‍ 10 ബൗണ്ടറിയും അഞ്ചു സിക്‌സറുമായി 103 റണ്‍സ്) ബംഗ്‌ളാദേശിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. സൗമ്യ സര്‍കാര്‍ (12), സാബിര്‍ റഹ്മാന്‍ (44) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഷാകിബുല്‍ ഹസന്‍ 17 റണ്‍സെടുത്തു. 25 റണ്‍സെടുത്ത ജതിന്ദര്‍ സിങ്ങാണ് ഒമാന്റെ ടോപ് സ്‌കോറര്‍.