ഒരിക്കല്‍ കൂടി റിലീസ് ചെയ്താല്‍ കാണുവാന്‍ ആളുവരുമൊ എന്ന് ചോദിക്കുകയാണ് ചിത്രത്തിലെ നായകന്‍.

09:45 am 7/10/2016
download (27)

തീയേറ്ററില്‍ വിജയിക്കാത്ത ചിത്രം സി.ഡി ഇറങ്ങുമ്പോള്‍ വിജയക്കുന്നത് ആദ്യമായി നടക്കുന്ന ഒന്നല്ല. അത്തരത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ സ്വീകാര്യത കണ്ട് ഞെട്ടി, ഒരിക്കല്‍ കൂടി റിലീസ് ചെയ്താല്‍ കാണുവാന്‍ ആളുവരുമൊ എന്ന് ചോദിക്കുകയാണ് ചിത്രത്തിലെ നായകന്‍.
ടൊവിനോ തോമസാണ് ഫെയ്‌സ്ബുക്കിലൂടെയാണ് തന്‍റെ ചിത്രമായ ഗപ്പിയെ പറ്റി ഇത്തരം അഭിപ്രായം ചോദിച്ചിരിക്കുന്നത്. ഗപ്പി എന്ന ചിത്രം തീയേറ്ററില്‍ കണ്ടിരുന്നെങ്കില്‍ വിജയിക്കുമായിരുന്നേനെ എന്ന് മുന്‍പ് ടൊവിനൊ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് നിരവധി അഭിപ്രായങ്ങളാണ് കമന്‍റിലൂടെ വന്നിരുന്നത്.