ഒരുമയുടെ ഓണാഘോഷം വന്‍ വിജയമായി

07:38 pm 8/10/2016

ജയിംസ് ചാക്കോ മുട്ടുങ്കല്‍
Newsimg3_5777100
ഹൂസ്റ്റണിലെ റിവര്‍ സ്‌­റ്റോണ്‍ നിവാസികളുടെ കൂട്ടായ്മയായ ഒരുമയുടെ ഓണാഘോഷം വന്‍ വിജയമായി മാറി. ഒരുമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 17, ശനിയാഴ്ച സെന്റ് തോമസ്സ് ഓര്‍ത്തഡോക്‌­സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് വൈവിദ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു.

വൈകുന്നേരം 5.30 ന് പരിപാടികള്‍ തുടങ്ങി. ഒരുമ വൈസ് പ്രസിഡന്റ് സെലിന്‍ ബാബു ഒരുമയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് ആമുഖ പ്രസംഗം നടത്തി. പിന്നീട് പരിപാടികള്‍ ക്രമത്തില്‍ അരങ്ങേറി. കലാപരിപാടികളുടെ കോര്‍ഡിനേറ്ററായി ഒരുമ മുന്‍ പ്രസിഡന്റ് ജോ തെക്കേനാത്ത് പ്രവര്‍ത്തിച്ചു. കാര്യക്ഷമമായ ടൈം മാനേജ്‌­മെന്റ് കൊണ്ട് പരിപാടികള്‍ എല്ലാം കൃത്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.

പിന്നീട് ആറുമണിക്ക് വര്‍ണ്ണപകിട്ടാങ്ങിര്‍ന്ന താലപ്പെലിയും ഒരുമ ബാന്റ് ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ ഘോഷയാത്രയായി മാവേലി തമ്പുരാനേയും വിശിഷ്ടാതിഥികളേയും വേദിയിലേക്ക് ആനയിച്ചു. കേരളീയ ഓണത്തിന്റെ തനിമ ഒട്ടും ചോര്‍ന്ന് പോകാതെ നാടിന്റെ ഗൃഹാതുര സ്മരണകളെ തൊട്ടുണര്‍ത്തുന്നതായിരുന്നു പരിപാടികള്‍ മിക്കതും. കേരളത്തിന്റെ തനതു കലാരൂപങ്ങളായ തിരുവാതിരയും വള്ളംകളിയുമൊക്കെ വേദിയില്‍ അരങ്ങേറി.

ഉല്‍ഘാടന സമ്മേളനം 6 മണിക്ക് തുടങ്ങി. പ്രസിഡന്റ് ജോയി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജെയിംസ് ചാക്കോ മുട്ടുങ്കല്‍ സ്വാഗതം ആശംസിച്ചു. എഛഞഠആഋചഉ ഇഛഡചഠഥ ടഒഋഞകഎഎ ഛഎഎകഇഋഞ ഠഞഛഥ ഋ. ചഋഒഘട ആയിരുന്നു മുഖ്യാതിഥി. അതോടൊപ്പം ഉഋജഡഠഥ ടഒഋഞകഎഎ ഋഞകഇ ഉം ചടങ്ങില്‍ അതിഥിയായി പങ്കെടുത്തു. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍, ഒരുമയുടെ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികള്‍ക്ക് ഔപചാരികമായ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. സ്മിത, ജെറില്‍ എന്നിവര്‍ ങ. ഇ മാരായി പ്രവര്‍ത്തിച്ചു.

തുടര്‍ന്ന് പ്രസിഡന്റ് ജോയ് പൗലോസ് അദ്ധ്യക്ഷ പ്രസംഗം നടത്തി. ഒരുമയുടെ സ്ഥാപകരില്‍ ഒരാളും എഴുത്തുകാരനുമായ ശ്രീ. ഷിജു തച്ചമ്പലിന്റെ ‘ഓടി മറയുന്ന ഓര്‍മ്മകള്‍’ എന്ന പുസ്തകം സദസ്സ്യര്‍ക്ക് പരിചയപ്പെടുത്തി.

ഒരുമ അംഗമായ ജോണ്‍സണ്‍ ആണ് മാവേലി വേഷത്തില്‍ അരങ്ങിലെത്തിയത്. വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ക്ക് തിരശ്ശീല വീണു. ഒരുമയുടെ മുന്‍ ഭാരവാഹികള്‍, നിലവിലുള്ള കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഒരുമ ട്രഷറര്‍ ജോബി വി ജോസിന്റെ നേതൃത്വത്തിലുള്ള ഓണസദ്യ എല്ലാവരും നന്നായി ആസ്വദിച്ചു. ജനകീയ പങ്കാളിത്തം കൊണ്ടും, നിലവാരമുള്ള കലാപരിപാടികള്‍ കൊണ്ടും ഒരുമയുടെ ഓണാഘോഷം വേറിട്ട അനുഭവമായി മാറി.

ജയിംസ് ചാക്കോ മുട്ടുങ്കല്‍ അറിയിച്ചതാണി­ത്.
Newsimg1_19517325