10:40am 7/6/2016
കാലിഫോര്‍ണിയ: ഒരുമ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ബാസ്കറ്റ്‌ബോള്‍ ലീഗ് സീസണ്‍ 6 മത്സരങ്ങള്‍ ഈ വരുന്ന ജുണ്‍ 11-നു ശനിയാഴ്ച, കൊളമ്പസ് ടസ്റ്റിന്‍ ജിംഓഡിറ്റോറിയത്തില്‍ (17522 Beneta Way, Tustin, CA 92780) വെച്ചു നടത്തപ്പെടുന്നു.
റൗണ്ട് റോബിന്‍ മാത്രുകയില്‍ നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. മത്സരവിജയികള്‍ക്ക് ഒരുമ എവര്‍ റോളിങ്ങ്
ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കപ്പെടുന്നതാണ്.
പങ്കെടുക്കുവാനാഗ്രഹിക്കുന്ന ടീമുകള്‍ എത്രയും വേഗം താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടേതാണ്. റോയി മാത്യു – (714) 235-1214, റോബിന്‍ മാത്യു – (510) 921-7823, റോയി ജോര്‍ജ്
(516) 551-9379, മാത്യു ചാക്കോ (909) 855-8088. കൂടുതല്‍ വിവരങ്ങള്‍ക്ക് www.orumaca.org