ഒരു കാലത്ത് നമ്മുടെ ഷൂ പോളിഷ് ചെയ്തവര്‍ ഇന്ന് നമ്മെ ഭരിക്കുന്നു’

09:22am 5/4/2016
22BGCTY5-1_1802551f
ലഖ്‌നോ: ഒരു കാലത്ത് നമ്മുടെ ഷൂ പോളിഷ് ചെയ്തവര്‍ ഇന്ന് നമ്മളെ ഭരിക്കുന്നുവെന്ന് യു.പിയിലെ ബി.ജെ.പി വനിതാ വിഭാഗം മേധാവി മധു മിശ്ര.
പ്രസ്താവന വിവാദമായതിനെതുടര്‍ന്ന് മധു മിശ്രയെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. അലീഗഢില്‍ ഹോളി പരിപാടിയില്‍ സംസാരിക്കവെയായിരുന്നു വിവാദ പ്രസ്താവന.

ദലിതുകളോടുള്ള ആര്‍.എസ്.എസിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും ഫ്യൂഡല്‍ മനോഭാവമാണ് മധു മിശ്രയുടെ പ്രസ്താവനയിലൂടെ വെളിപ്പെട്ടതെന്ന് യു.പിയിലെ കോണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രതാപ് സിങ് പറഞ്ഞു. അതിനിടെ ബി.എസ്.പി നേതാവ് മായാവതിയും വിവാദ പ്രസ്താവന നടത്തിയ വനിതാ നേതാവിനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടു.