ഒരു ടീസ്പൂണ്‍ ഉപ്പു നല്‍കി കുഞ്ഞു മരിച്ച കേസ്സില്‍ മാതാവിനെ അറസ്റ്റു ചെയ്തു

01:06pm 5/8/2106

പി.പി. ചെറിയാന്‍
unnamed

സൗത്ത് കരോളിന: പതിനേഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഒരു ടീസ്പൂണ്‍ ഉപ്പു നല്‍കി മരിക്കാനിടയായ കേസ്സില്‍ 23 വയസ്സുള്ള മാതാവ് കിംബര്‍ലി മാര്‍ട്ടിനസിനെ ആഗസ്റ്റ 3 ബുധനാഴ്ച പോലീസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി.

ഞായറാഴ്ചയായിരുന്നു സംഭവം. അമിതമായി ഉപ്പു നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ സ്പാര്‍ട്ടന്‍ ബര്‍ഗ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ലൈഫ് സപ്പോര്‍ട്ടില്‍ കഴിഞ്ഞിരുന്ന കുഞ്ഞിന്റെ മരണം ഇന്നാണ്(ബുധനാഴ്ച) സ്ഥിരീകരിച്ചത്.

നോര്‍ത്ത് കരോളിനാ അതിഞ്ഞ് ഗ്രാമമായ ഫിംഗര്‍ വില്ലയില്‍ മൂന്നുകുട്ടികളോടൊപ്പമാണ് കിംബര്‍ലി കഴിഞ്ഞിരുന്നത്.

സോഡിയം ശരീരത്തിന് ആവശ്യമാണെങ്കിലും, അമിതമാകുന്നത് വിഷാംശമായി മാറിയതാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കപ്പലപടകത്തില്‍പെട്ട മനുഷ്യന്‍ ഉപ്പുകലര്‍ന്ന സമുദ്രജലം കുടിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞതും, പഞ്ചസാരയാണെന്ന് കരുതി കുട്ടികള്‍ക്ക് ഉപ്പു നല്‍കി മരണമടഞ്ഞ സംഭവവും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നാഷണല്‍ ക്യാപിറ്റല്‍ പോയ്‌­സണ്‍ സെന്ററില്‍ അറിയിച്ചു.

കോടതിയില്‍ ഹാജരാക്കിയ മാതാവിന് ജാമ്യം അനുവദിക്കാതെ കൗണ്ടി ജയിലിലടച്ചു­ രണ്ടു കുട്ടികളെ സ്‌­റ്റേറ്റ് ഡിപാര്‍ട്ട്‌­മെന്റ് ഓഫ് സോഷ്യല്‍ സര്‍വ്വീസിന്റെ കസ്റ്റഡിയില്‍ വിട്ടു.

– See more at: http://www.joychenputhukulam.com/newsMore.php?newsId=58401&content=ഒരു_ടീസ്പൂണ്‍_ഉപ്പു_നല്‍കി_കുഞ്ഞു_മരിച്ച_കേസ്സില്‍_മാതാവിനെ_അറസ്റ്റു_ചെയ്തു#sthash.iE1F6ubk.dpuf