ഒരു രാജ്യത്തെയും ഇന്ത്യ അങ്ങോട്ടുചെന്ന് ആക്രമിക്കാറില്ലെന്ന് പ്രധാനമന്ത്രി

04:18 pm 2/10/2016
images
ന്യൂഡൽഹി: ഒരു രാജ്യത്തെയും ഇന്ത്യ അങ്ങോട്ടുചെന്ന് ആക്രമിക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റു രാജ്യങ്ങളുടെ ഭൂമിക്കായി ഇന്ത്യ മോഹിച്ചിട്ടില്ല. ഭൂമിയോട് ഇന്ത്യക്ക് ആർത്തിയില്ലെന്നും മോദി വ്യക്തമാക്കി. പ്രവാസി ഭാരതീയ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം ലോകമഹായുദ്ധ കാലത്ത് 1.5 ലക്ഷം ഇന്ത്യക്കാരാണ് രക്തസാക്ഷികളായത്. എന്നാൽ, ഇത് ലോകത്തോടു വിളിച്ചു പറയാൻ നമുക്കായില്ലെന്ന് മാത്രം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പല രാജ്യങ്ങളിലെ യുദ്ധങ്ങളിലും കലാപങ്ങളില്‍ നിന്നും ഇന്ത്യക്കാരും വിദേശികളുമടക്കം നിരവധി പേരെ നമ്മൾ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യൻസേന നടത്തിയ മിന്നലാക്രമണത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. നേരത്തെ ഉറിയിലെ സേനാ കേന്ദ്രത്തിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 20 സൈനികൾ കൊല്ലപ്പിട്ടിരുന്നു. ഇതിനു മറുപടിയായിരുന്നു പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളിൽ കരസേന മിന്നലാക്രമണം നടത്തിയത്.