ഒളിമ്പിക്സ് ഫുട്ബോള്‍: ബ്രസീലിന് വീണ്ടും സമനില.

11:33 AM 08/08/2016
images
റിയോ ഡി ജനീറോ: ഒളിമ്പിക്സ് ഫുട്ബോള്‍ കീരിടമെന്ന സ്വപ്നവുമായി ഇറങ്ങിയ ബ്രസീലിന് വീണ്ടും സമനില. ഇറാഖിനെതിരെയാണ് സമനില. അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ ബ്രസീലിന് വിജയം അനിവാര്യമായിരുന്നു . മല്‍സരത്തിനിടയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും പന്ത് പോസ്റ്റിലത്തെിക്കാന്‍ മുന്നേറ്റ നിരക്ക് സാധിച്ചില്ല. ഇതോടെ ഡെന്‍മാര്‍ക്കിനെതിരെയുള്ള മല്‍സരം ബ്രസീലിന് നിര്‍ണായകമായി.