ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് സല്‍മാന്‍ ഖാന്റെ വക 1,01,000 രൂപ വീതം

01:16 pm 18/8/2016
download

മുംബൈ: ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ഇതുവരെ ഒരു വെങ്കല മെഡല്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂവെങ്കിലും താരങ്ങള്‍ക്ക് പിന്തുണയുമായി ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ബഹുമാനാര്‍ഥം 1,01,000 രൂപ വീതം നല്കുമെന്ന് സല്‍മാന്‍ തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡര്‍കൂടിയാണ് സല്‍മാന്‍.

നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ താരങ്ങള്‍ക്ക് ട്വിറ്ററിലൂടെ പിന്തുണ അറിയിച്ചിരുന്നു. മെഡല്‍ നേടിയില്ലെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ റിയോയില്‍ പുറത്തെടുക്കുന്നതെന്നും മെഡലിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്‌ടെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു.

ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് ബഹുമാനാര്‍ഥം ഓരോ താരത്തിനും 1,01,000 രൂപയുടെ ചെക്ക് വീതം നല്കും- സല്‍മാന്‍ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ കായിക മേഖലയെ പിന്തുണയ്ക്കാന്‍ ഓരോരുത്തരും മുന്നോട്ടുവരണമെന്നും സല്‍മാന്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.