08:20am 14/4/2016
ഒഹായോ: യുഎസിലെ ഒഹായോയില്‍ അമ്മയും കുഞ്ഞുമുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടു പേര്‍ വെടിയേറ്റു മരിച്ചു. തലയ്ക്കു വെടിയേറ്റാണു ഇവര്‍ മരിച്ചത്. പൈക് കണ്‍ട്രി യൂണിയന്‍ ഹില്‍ റോഡിലായിരുന്നു സംഭവം.
ഒരു പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു കുട്ടികള്‍ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടു. എട്ടില്‍ ഏഴു പേരുടെ മൃതദേഹങ്ങള്‍ മൂന്നു വീടുകളിലായാണ് കാണപ്പെട്ടത്. ഒരാളുടെ മൃതദേഹം പൈക്ടണു സമീപം വീട്ടിലാണു കാണപ്പെട്ടത്. കിടക്കയില്‍ വെടിയേറ്റുമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങളെല്ലാം. അമ്മയും നാലു ദിവസം മാത്രം പ്രായമുള്ള കുട്ടിയും ഒരേകിടക്കയില്‍ മരിച്ചനിലയിലായിരുന്നു.