ഒഹായോ സിന്‍സിനാറ്റിയിലെ കൈരളി ഫാമിലി പിക്‌നിക് 2016

06.58 PM 09-06-2016
cincinattipicnic_pic4
ജോയിച്ചന്‍ പുതുക്കുളം

ഒഹായോ, കെന്റക്കി, ഇന്‍ഡ്യാന ട്രൈസ്റ്റേറ്റ് സംഗമമായ സിന്‍സിനാറ്റിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള മലയാളികളുടെ കൂട്ടായ്മയായ കൈരളി (KAIRALI-KERALA ASSOCIATION OF THE TRI STATE) യുടെ ഇക്കൊല്ലത്തെ ഫാമിലി പിക്‌നിക് പൂര്‍വാധികം ഭംഗിയായി ആഘോഷിച്ചു. ജൂണ്‍ 11 ശനിയാഴ്ച ഷാരോന്‍ വില്‍ പാര്‍ക്കില്‍ ഇരുനൂറോളം മലയാളികള്‍ ഒത്തുകൂടി വിപുലമായ കലാപരിപാടികളോടെ തങ്ങളുടെ ഗൃഹാതുരത്വ സ്മരണകളെ തൊട്ടുണര്‍ത്തി..

കപ്പയും മീങ്കറിയും, പൊറോട്ടയും ബീഫും,, ഇന്‍സ്റ്റന്റ് തട്ടുകട ദോശയും ഓംലറ്റും, പരിപ്പുവടയും കട്‌ലെറ്റും തുടങ്ങിയ വായില്‍ കൊതിയൂറുന്ന നിരവധി വിഭവങ്ങള്‍ ആയിരുന്നു ഈ പിക്‌നികിന്റെ മുഖ്യ ആകര്‍ഷണം. കൈരളിയുടെ ഇക്കൊല്ലത്തെ പ്രസിടെന്റായ അനില്‍ രാജുവിന്റെയും സെക്രട്ടറി ഗോപകുമാറിന്റെയും നേതൃത്വത്തില്‍ നടത്തിയ വിവിധ കലാകായികപരിപാടികളും, ഈ പിക്‌നിക്ക് കൂടുതല്‍ നിറമേകി. കുട്ടികള്‍ക്കും, വനിതകള്‍ക്കും, പുരുഷന്മാര്‍ക്കുമായി വടംവലിമത്സരം, വാട്ടര്‍ മെലോണ്‍ തീറ്റമത്സരം, ദമ്പതികളുടെ മുക്കാലിലോട്ടമത്സരം, ഭാര്യയെ പുറകിലേറ്റിയോട്ടം , ബാട്മിന്ടന്‍, ക്രിക്കറ്റ്, ചീട്ടുകളി, അന്താക്ഷരി തുടങ്ങിയ വിവിധപരിപാടികള്‍ക്ക് മറ്റു കമ്മറ്റിയംഗങ്ങളായ സുശീല്‍ വാര്യര്‍,, ഗായത്രി ചന്ദ്രന്‍, ജിജോ ജേക്കബ്, ജേക്കബ് തോമസ് , റിജു ജോസഫ്, ജോ സിംപ്‌സണ്‍, ദീപക് കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.. ഒരു കൊച്ചു കേരളത്തിന്റെ അനുഭൂതികളെ അയവിറക്കാന്‍ പര്യാപ്തമായ ഈ പിക്‌നിക്കില്‍ വന്നു ചേര്‍ന്നു സഹകരിച്ച എല്ലാവര്ക്കും അനില്‍ രാജു നന്ദി രേഖപ്പെടുത്തി, ഇനിയും ഓണത്തിന് ഒത്തുചേരാമെന്ന പ്രതീക്ഷകളുമായി വൈകിട്ട് എട്ടരയോടെ കൈരളിയുടെ പിക്‌നിക് സമാപിച്ചു. മാത്യൂ ജോയിസ് അറിയിച്ചതാണിത്.