ഒ.സി.ഐ.കാര്‍ഡ് ക്യാമ്പ് ഡാളസ്സില്‍­ ശനി രാവിലെ മുതല്‍

– പി.പി. ചെറിയാന്‍
unnamed (1)

ഡാളസ്: കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ­ഹൂസ്റ്റണ്‍, ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി അസ്സോസിയേഷനുകളുമായി സഹകരിച്ചു ഏകദിന ഒ.സി.ഐ(ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ)ക്യാമ്പ് ആഗസ്റ്റ് 20­ാം തിയ്യതി രാവിലെ 9.30 മുതല്‍ 4വരെ സംഘടിപ്പിക്കുന്നു.

ഡാളസ് നോര്‍ത്ത് സെന്‍ട്രല്‍ എക്‌­സ്പ്രസ് വെയിലുള്ള പാര്‍ക്ക് പ്ലാസ ടവറിലാണ് ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.

ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വംശജരും, അമേരിക്കന്‍ പാസ്‌­പോര്‍ട്ട് കൈവശമുള്ളവരും ഒ.സി.ഐ. അപേക്ഷഫോറം പൂരിപ്പിച്ചു ആവശ്യമായ രേഖകളുമായി എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.

രേഖകള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്ന അപേക്ഷകള്‍ ഔട്ട് സോഴ്‌­സിങ്ങ് ഏജന്‍സിയായ സി.കെ.ജി.എസ് (CKGS) ഹൂസ്റ്റണ്‍ ഓഫിസിലേക്ക് അയച്ചുകൊടുക്കേണ്ടതാണ്.

ഓ.സി.ഐ.കാര്‍ഡ് ലഭിക്കുന്നതിനുള്ള കാലദൈര്‍ഘ്യം കുറക്കുന്നതിനും, ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും ഹൂസ്റ്റണ്‍­കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന ഓ.സി.ഐ. ക്യാമ്പു പ്രയോജനപ്പെടുത്തണമെന്ന് കോണ്‍സുലേറ്റ് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

സമയം: ആഗസ്റ്റ് 20 ശനി രാവിലെ 9.30 മുതല്‍ വൈകീട്ടു 4വരെ.
സ്ഥലം: PARK PLAZA TOWER, 13111 N.CENTRAL EXPRESSWAY, DALLAS-75243.
കൂടുതല്‍ വിവരങ്ങള്‍­ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഹൂസ്റ്റണ്‍ വെബ്‌­സൈറ്റില്‍ നിന്നും ലഭ്യമാണ്.