ഓം പുരി ഇസ് ലാം സ്വീകരിച്ചെന്ന് അഭ്യൂഹം

11:05 AM 21/10/2016
download (1)
മുംബൈ: വിഖ്യാത നടന്‍ ഓം പുരി ഇസ്ലാം സ്വീകരിച്ചെന്ന് അഭ്യൂഹം. ഏഴുമാസം മുമ്പ് നടന്ന അഭിമുഖത്തില്‍ ഇസ്ലാമിനെക്കുറിച്ചു പറയുന്ന വിഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് അഭ്യൂഹം. ഓം പുരിയുടെ പേരിലുള്ള ട്വിറ്ററിലും വിഡിയോവും ഇസ്ലാമിനെക്കുറിച്ച അഭിപ്രായവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ലോകമാകെ ഇസ്ലാം സ്വീകരിക്കണമെന്നും മറ്റ് മതങ്ങള്‍ നിലനില്‍ക്കില്ളെന്നും ഇസ്ലാമാണ് ലോകത്ത് വലിയ മതമെന്നുമാണ് ഉര്‍ദു ചാനല്‍ അഭിമുഖത്തില്‍ ഓം പുരി പറയുന്നത്. എന്നാല്‍, ഓം പുരി ഇസ്ലാം സ്വീകരിച്ചതിന് സ്ഥിരീകരണമില്ല. ഉറി ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഓം പുരിയുടെ പ്രതികരണം വിവാദമായിരുന്നു. ആരാണ് ജവാന്മാരോട് സൈന്യത്തില്‍ ചേരാന്‍ ആവശ്യപ്പെട്ടതെന്നായിരുന്നു പ്രതികരണം.
ഇതേ തുടര്‍ന്ന് ഓം പുരിക്കെതിരെ ദേശവിരുദ്ധവും പാക് അനുകൂലവുമായ പ്രസ്താവന നടത്തിയെന്ന് ആരോപണമുണ്ടായി. അദ്ദേഹം പ്രസ്താവന തിരുത്തുകയും ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളെ നേരില്‍ കാണുകയും ചെയ്തിരുന്നു.