ഓക്ക്പാര്‍ക്ക് സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ എട്ട്‌നോമ്പാചരണം

01.27 AM 07-09-2016
unnamed
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ഷിക്കാഗോയുടെ പ്രാന്തപ്രദേശമായ ഓക്ക്പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിന് സെപ്റ്റംബര്‍ നാലാം തിയതി ഞായറാഴ്ച്ച വികാരി ബഹുമാനപ്പെട്ട ലിജു പോള്‍ അച്ചന്റെയും ക്ലീവ്‌ലാന്‍ഡില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ ബഹുമാനപ്പെട്ട റോയി പോള്‍ അച്ചന്റെയും സാന്നിധ്യത്തില്‍ കൊടിയേറ്റത്തോടെ തുടക്കം കുറിച്ചു.
9കാം തിയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിയ്ക്ക് സന്ധ്യാപ്രാര്‍ത്ഥനയും മാതാവിന്റെ നാമത്തില്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥനയും, പത്താം തിയതി ശനിയാഴ്ച്ച വൈകുന്നേരം 6- മണിയ്ക്ക് സന്ധ്യാപ്രാര്‍ത്ഥനയും, മദ്ധ്യസ്ഥപ്രാര്‍ത്ഥനയും, ധ്യാനയോഗവുംഉണ്ടായിരിയ്ക്കും.
പതിനൊന്നാം തിയതി ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന, ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന, പ്രദക്ഷിണം നേര്‍ച്ചവിളമ്പ്, സ്‌നേഹവിരുന്ന്, കൊടിയിറക്കം എന്നിവയോടുകൂടി പെരുന്നാള്‍ പര്യവസാനിയ്ക്കും പെരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നത് ഇടവാംഗം മാത്യു പി. ജോര്‍ജും കുടുംബവുമാണ്.
പരിശുദ്ധ സഭയില്‍ യേശുക്രിസ്തുവിന്റെ ജനനപ്പെരുന്നാള്‍ കൂടാതെ സ്‌നാപക യോഹന്നാന്റേയും പരിശുദ്ധ അമ്മയുടേയും ജനനപ്പെരുന്നാളുകള്‍ മാത്രമാണ് ആഘോഷിയ്ക്കുന്നന്നത്.
ദൈവപുത്രനെലോകത്തിനു കാണിച്ചു കൊടുത്ത പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയില്‍ ലക്ഷോപലക്ഷം വിശ്വാസികള്‍ ദിനം തോറും അനുഗ്രഹം പ്രാപിക്കുന്നുണ്ട്.
ഇടവക വികാരി ബഹുമാനപ്പെട്ട ലിജു പോള്‍ അച്ചന്റെ കാര്‍മികത്വത്തിലും ആത്മിയനേത്യത്വത്തിലും വൈസ് പ്രസിഡന്റ് കമാന്‍ഡര്‍ ഡോക്ടര്‍ റോയി പി. തോമസ്, സെക്രട്ടറിമാരായ വര്‍ഗീസ് പാലമലയില്‍, ഡെവിന്‍ ഉമ്മന്‍, ട്രഷറാറന്മാരായ കുര്യന്‍ പി. ജോര്‍ജ്, ആന്റണി തോമസ്
ഷെവലിയാര്‍മാരായ ജെയ്‌മോന്‍ സ്‌കറിയ, ചെറിയാന്‍ വേങ്കടത്ത് എന്നിവരുടെ മേല്‍നോട്ടത്തിലും കമ്മറ്റിക്കാരുടെ നിയന്ത്രണത്തിലും ഇടവകാംഗങ്ങളുടെ സഹകരണത്തിലും ഈ വര്‍ഷത്തെ എട്ടു നോമ്പ് ആചരിക്കുന്നതാണ്.
വിശ്വാസികളേവരും കടന്നു വന്ന് പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിപ്പാന്‍ വികാരി ബഹുമാനപ്പെട്ട ലിജു പോള്‍ അച്ചന്‍ താല്‍പ്പര്യപ്പെടുന്നു. സെക്രട്ടറി വര്‍ഗീസ് പലമലയില്‍ അറിയിച്ചതാണിത്.