ഓടുന്ന കാറില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി

01.42 AM 28-08-2016
rape_071215
ലക്‌നോ: ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ശനിയാഴ്ച യുപിയിലെ ബുലന്ദേശ്വറിലായിരുന്നു സംഭവം. പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ വഴിയിലുപേക്ഷിച്ച് അക്രമികള്‍ കടന്നുകളഞ്ഞു. ശനിയാഴ്ച രാവിലെ സ്‌കൂളിലേക്കുപോകുന്നവഴി പെണ്‍കുട്ടിയെ കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ അക്രമകള്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. വഴിയാത്രക്കാര്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.