ഓടുന്ന ബൈക്കില്‍ അശ്ലീലം ദമ്പതിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

02.11 AM 07-09-2016
couple_bike_760x400
പനാജി: ഓടുന്ന ബൈക്കില്‍ അശ്ലീലരംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് ദമ്പതിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളാണ് ഇവരെ കുടുക്കിയത്. ഗോവയിലാണ് സംഭവം.
മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളാണ് ഓടുന്ന ബൈക്കില്‍ ട്രാഫിക്ക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയതിനൊപ്പം ലൈംഗിക ചേഷ്ടകളും പരസ്യമായി പ്രദര്‍ശിപ്പിച്ച് യാത്ര ചെയ്തത്.
പനാജിക്ക് സമീപത്തെ മാന്‍ഡവി പാലത്തിനു മുകളിലൂടെ യാത്ര ചെയ്യുന്ന ഇവരുടെ ദൃശ്യങ്ങളഴ്! നാട്ടുകാരില്‍ ചിലര്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ബൈക്കോടിക്കുന്ന ഭര്‍ത്താവിന്റെ എതിര്‍വശത്തായി ബൈക്കില്‍ കിടക്കുകയായിരുന്നു ഭാര്യ.
ദൃശ്യങ്ങള്‍ വൈറലായതോടെ പോലീസ് കേസെടുക്കുകയായിരുന്നു. ഈ ദൃശ്യങ്ങളുടെ സഹായത്തോടെ രജ്‌സ്‌ട്രേഷന്‍ നമ്പറും ബൈക്ക് വാടകയ്ക്ക് നല്‍കിയ ആളെയും കണ്ടെത്തിയ പൊലീസ് പാതയോരത്തെ ഹോട്ടലില്‍ തങ്ങിയ ദമ്പതികളെയും കണ്ടെത്തി.
മോട്ടോര്‍ വാഹന നിയമം അനുസരിച്ച് പൊലീസ് കേസെടുത്തു.