ഓട്ടൊ പൈലറ്റ കാര്‍- ആദ്യ അപകടമരണത്തിന് സ്ഥിരീകരണം

– പി.പി.ചെറിയാന്‍
unnamed (2)
വില്ലിസ്റ്റണ്‍(ഫ്‌ളോറിഡ): ടെല്‍സ മോഡല്‍ എസ് ഇലക്ട്രിക്ക് കാറിലെ ഓട്ടോ പൈലറ്റിനുണ്ടായ കൂട്ടിയിടിച്ച് ഡ്രൈവര്‍ കൊല്ലപ്പെട്ടതെന്ന് ഫെഡറല്‍ അധികൃതരുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. ജൂണ്‍ 30ന് ഫെഡറല്‍ അധികൃതരാണ് ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഓട്ടൊ പൈലറ്റ് മോഡല്‍ കാറിനുണ്ടായ ആദ്യഅപകടമാണിതെന്ന് കാറിന്റെ കമ്പനി ഉടമസ്ഥന്‍ പറഞ്ഞു.

മെയ് 7ന് ഫ്‌ളോറിഡായിലെ വിലസ്റ്റണില്‍ വെച്ച് മുമ്പില്‍ പോയിരുന്ന ഇലക്ട്രിക് കാറില്‍, വലതുവശത്തേക്ക് തിരിഞ്ഞ വലിയ ട്രക്കര്‍ ട്രയ്‌ലര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് കാറിന്റെ ഡ്രൈവര്‍ കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന ഡ്രൈവര്‍ക്കോ, ഓട്ടോ പൈലറ്റിനൊ ട്രെയ്‌ലറിന്റെ വെളുത്തവശം തെളിഞ്ഞ അന്തരീക്ഷത്തില്‍ കാണാന്‍ കഴിയാഞ്ഞതാണ് അപകടത്തിന് കാരണമായത്. സംഭവം കാറിന്റെ കമ്പനിയായ ടെല്‍സ ഫെഡറല്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓട്ടോ പൈലറ്റാണ് കാര്‍ നിയന്ത്രിക്കുന്നതെങ്കിലും ഡ്രൈവറുടെ കൈ എല്ലാ സമയത്തും സ്റ്റിയറിങ്ങില്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷണവിഷയമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ടെല്‍സ കമ്പനി 50580 കാറുകളാണ് മാര്‍ക്കറ്റിലിറക്കിയത്. ഓട്ടോ പൈലറ്റ് കാറിനെ കുറിച്ചു മറ്റു പരാതികള്‍ ഒന്നുമില്ലെങ്കിലും, ഓട്ടോ പൈലറ്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്. യാത്ര കൂടുതല്‍ സുഗമമാക്കുന്നതിന് ഉപയുക്തമായ ഓട്ടോപൈലറ്റ് ഇലക്ട്രിക്ക് കാറിന് ആവശ്യക്കാര്‍ വര്‍ദ്ധിച്ചുവരികയാണ്.