ഓണം പൊന്നോണം 2016 വിപുലമായി ആഘോഷിച്ചു, മാവേലി ലണ്ടന്‍ നഗരത്തെ പുളകമണിയിച്ചു

09:19 am 3/10/2016

– ജയശങ്കര്‍ പിള്ള
Newsimg1_31473292
ഒന്റാറിയോ: ലണ്ടന്‍ മലയാളികളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഓണം പൊന്നോണം മലയാളി ഹൃദയങ്ങളെ ആകര്‍ഷിച്ചു.വിവിധ കലാ സാംസ്കാരിക പരിപാടികളോട് കൂടി നടത്തിയ ഓണാഘോഷ പരിപാടികളില്‍ അഞ്ഞൂറില്‍ അധികം മലയാളികള്‍ സംബന്ധിച്ചു. കാനഡയിലെ ഒയ്ന്റാറിയോവില്‍ ഉള്ള ലണ്ടന്‍ മലായാളികളുടെ പുതിയ റെസിഡന്‍ഷ്യല്‍ ഏരിയ ആണ്.കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഏകദേശം 280 കുടുംബങ്ങള്‍ ആണ് ഇവിടെ സ്ഥിര താമസം ആക്കിയത് .കേരളം തനിമ ആവര്‍ത്തിക്കുന്ന സദ്യ ,നൃത്ത നൃത്യങ്ങള്‍,കലാ പരിപാടികള്‍,ഗാനങ്ങള്‍ അങ്ങിനെ വിവിധ കലാപരിപാടികളില്‍ ഏറ്റവും വിശിഷ്ടം എന്ന് പറയാവുന്നതും,വിസ്മയിപ്പിക്കുന്നതും കോട്ടയം വെച്ചുകണ്ടം കുഞ്ഞച്ചന്‍ അവതരിപ്പിച്ച മാവേലി ആയിരുന്നു.നാട്ടുകാരുടെ പപ്പ എന്ന് വിളിക്കുന്ന കുഞ്ഞച്ചന്‍ ഓണാശംസകള്‍ നേരുന്നതിനൊപ്പം വരുന്ന ഓണത്തിന് വിപുലമായ രീതിയില്‍ ഉള്ള പ്രവര്‍ത്തനവും,കലാപരിപാടികളും ഉണ്ടാകട്ടെ എന്ന് ആശംസിച്ചു. ജോലിത്തിരക്കിനിടയില്‍ കേരളം തനിമയില്‍ വിപുലമായി സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ച ലണ്ടന്‍ മലയാളി അസോസിയേഷനും,എല്ലാ മലയാളികള്‍ക്കും മാവേലി ആശംസകള്‍ അര്‍പ്പിച്ചു.