ഓണം മലയാള ഭാഷയുടെ താളം ­­ ഡോ.എം.വി പിള്ള

09:54 pm 18/9/2016

– എബി മക്കപ്പുഴ
Newsimg1_77230292
ഡാളസ്: കേരളത്തിലും,ലോകത്തിലെ ഇതര രാജ്യങ്ങളിലും മലയാളികള്‍ ആഘോഷിക്കുന്ന ഓണം മലയാള ഭാഷയുടെ താളം ആണെന്ന് ഡോ.എം.വി പിള്ള അഭിപ്രായപ്പെട്ടു. ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷ ചടങ്ങു ഉദ്ഘാടനം ചെയ്തു കൊണ്ട്,നല്കിയ ഓണ സന്ദേശത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.

കേരളത്തില്‍ ഇന്ന് ഓണാഘോഷത്തിന്റെ പ്രസക്തി കുറഞ്ഞു വരുകയെണെന്നും, എന്നാല്‍ വിദേശത്തുള്ള പ്രവാസി മലയാളികള്‍ ഓണം അതിന്റേതായ അര്‍ത്ഥത്തില്‍ ആഘോഷിക്കുന്നതില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

കേരളീയ വസ്ത്രം ധരിച്ചു, നെറ്റിയില്‍ ചന്ദന കുറിയും, സ്ത്രീകള്‍ മുല്ലപ്പൂ മാലയും മുടിയിലണിഞ്ഞു ഹാളിലെത്തിയ നൂറു കണക്കിന് ഡാളസിലെ മലയാളികളെ കണ്ടു കേരളീയ സംസ്കാരം വളര്‍ത്തി യെടുക്കുവാന്‍ ഇതുപോലെയുള്ള ആഘോഷങ്ങളിലൂടെ സാധ്യമാകട്ടെ എന്ന് ഡോക്ടര്‍ ആശംസിച്ചു.