ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനെന്ന വ്യജേന വാഹനം വാടകയക്ക് വാങ്ങി തട്ടിപ്പു നടത്തിയ സ്ഥാപനത്തിലെ ജീവനക്കാരി പിടിയില്‍

08:45am 25/4/2016
download (2)
കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനെന്ന വ്യജേന വാഹനം വാടകയക്ക് വാങ്ങി തട്ടിപ്പു നടത്തിയ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ നോര്‍ത്ത് പൊസിസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തില്‍ മീന എന്ന വ്യജപേരില്‍ ജോലി ചെയ്തിരുന്ന തിരുവന്തപുരം സ്വദേശിയായ ലക്ഷ്മിയാണ് പിടിയിലായത്. സ്ഥാപന ഉടമയായ കാഞ്ഞിരപ്പള്ളി സ്വദേശി ജോസ്‌കുര്യന്‍ തോമസിനെ പിടികൂടുന്നതിനായി തെരച്ചില്‍ ആരംഭിച്ചതായി പൊലിസ് അറിയിച്ചു. ഇയാള്‍ തിരിവന്തപുരത്ത് കേരള പ്യൂപ്യൂപ്പിള്‍ ഫോറം എന്ന പേരില്‍ രണ്ട് കോടി രൂപയുടെ തട്ടിപ്പു നടത്തി ഇപ്പോള്‍ ഒളിവിലാണ്.
എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ അവന്യൂ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലോ എക്‌സപ്രസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. സ്ഥാപനത്തില്‍ നിന്ന് ആറു കാറുകള്‍ പൊലിസ് കസ്‌റ്റെഡിയിലെടുത്തു. എടയാര്‍ വ്യവസായ മേഖലയിലെ ജീവനക്കാരനായ കൃഷ്ണ കുമാറിന്റെ കാര്‍ ടാക്‌സി സര്‍വീസിനെന്ന് വ്യജേന തട്ടിയെടുക്കുകയായിരുന്നു. മാസം 25,000 രൂപ വാടക വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കൃഷ്ണ കുമാറിന്റെ ഭാര്യ സഹോദരന്റെ കാറും ഈ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചിരുന്നു. മനോജ് എന്ന വ്യാജപേരിലാണ് ജോസ് കുര്യന്‍ തോമസ് സ്ഥാപനം നടത്തിയിരുന്നത്. സ്ഥാപനത്തിലെ 120 ഓളം ജീവനക്കാരെ ശമ്പളം നല്‍കാതെ കബളിപ്പിച്ചിരുന്നതായും പരാതിയുണ്ട്.