ഓപ്പറേഷന്‍ റോമിയോയില്‍ കുടുങ്ങിയത് 121

06.59 PM 04-09-2016
Romeo_0409
സ്ത്രീകള്‍ക്കു നേര്‍ക്കുണ്ടാകുന്ന പീഡനങ്ങള്‍ കുറയ്ക്കാന്‍ ഹരിയാന പോലീസ് ആവിഷ്‌കരിച്ച പദ്ധതിയായ ഓപ്പറേഷന്‍ റോമിയോയില്‍ കുടുങ്ങിയത് 121 പേര്‍. രണ്ടു മണിക്കൂറിനുള്ളിലാണ് ഇ്രതയും ആളുകളെ പിടികൂടിയത്. ശനിയാഴ്ച രാത്രിയാണ് പോലീസ് പരിശോധന സംഘടിപ്പിച്ചത്.
നഗരത്തില്‍ സ്ത്രീകള്‍ക്കു നേരെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് നടപടിയെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ധര്‍ണ യാദവ് പറഞ്ഞു. മുമ്പും ഗുരുഗ്രാമില്‍ പോലീസ് ഓപ്പറേഷന്‍ റോമിയോ സംഘടിപ്പിച്ചിരുന്നു. ഓഗസ്റ്റ് 27ന് 50 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.