ഓമന തോമസ് ചിക്കാഗോയില്‍ നിര്യാതയായി

11:30am 01/8/2016

Newsimg1_80150331
ചിക്കാഗോ: ഡോ. തോമസ് കുളഞ്ചിയിലിന്റെ ഭാര്യയും വുഡ്‌റിഡ്ജില്‍ സ്ഥിരതാമസക്കാരിയുമായിരുന്ന ഓമന തോമസ് (59) ജൂലൈ 31-നു നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 5,6 തീയതികളില്‍ ഡോണേഴ്‌സ് ഗ്രോവിലുള്ള ഹാലോവെല്‍ ആന്‍ഡ് ജെയിംസ് ഫ്യൂണറല്‍ ഹോമില്‍ (301 75 st Downers Groove) നടക്കും.

ഏബ്രഹാം തോമസ്, ആനി തോമസ് എന്നിവര്‍ മക്കളും, ജീനാ, പ്രിന്‍സ് എന്നിവര്‍ മരുമക്കളുമാണ്. ഡാര്‍ലിന്‍, ദിവ്യ എന്നിവര്‍ ചെറുമക്കളാണ്.

തൃശൂര്‍ ചെറുവത്തൂര്‍ പരേതരായ സി.എം. പാപ്പച്ചന്റേയും, അന്നമ്മയുടേയും മകളാണ് പരേത. മാത്യു പാപ്പച്ചന്‍ (ദുബായ്), സണ്ണി പാപ്പച്ചന്‍ (തൃശൂര്‍), മോളി ഏബ്രഹാം (ചിക്കാഗോ) എന്നിവര്‍ സഹോദരങ്ങളാണ്.

ഭര്‍ത്താവ് ഡോ. തോമസ് കുളഞ്ചിയില്‍ കോളജ് ഓഫ് ഡ്യൂപേജില്‍ ഫിലോസഫി പ്രൊഫസറാണ്.

1994-ലാണ് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയത്. ഗുഡ്‌സെമരിറ്റന്‍ ഹോസ്പിറ്റലില്‍ ദീര്‍ഘകാലം രജിസ്‌ട്രേഡ് നഴ്‌സായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. വില്ലി ഏബ്രഹാം (847 757 6976).