08:33m 5/6/2016
– ശ്രീകുമാര്‍ ഉണ്ണിത്താന്‍
ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ നടത്തുന്ന ഫൊക്കാനാ കണ്‍വന്‍ഷനു ഒരുക്കങ്ങള്‍ പുര്‍ത്തിയാവുമ്പോള്‍ സംഗീത സാന്ദ്രമാകുന്ന ഗാനശേഖരവും ആയി എത്തുന്നു ശ്രുതിലയ.
1950 മുതല്‍ ഉള്ള മലയാളത്തിലെയും ഹിന്ദി, തമിഴ് ഭാഷകളിലേയും മറക്കാനാകാത്ത ഒര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന ഗാന സന്ധ്യ നയിക്കുന്നത് പ്രശസ്ത പിന്നണി ഗായകരായ ഗായത്രി അശോകനും ജയരാജ് നാരായണനും ആണ്.
തത്സമയ ലൈവ് 12 പീസ് ഓര്‍ക്കെസ്ട്രയോടെ അരങ്ങേറുന്ന ഗാന സന്ധ്യ ചിക്കാഗോ ആസ്ഥാനമായ ശ്രുതിലയ ഓര്‍ക്കെസ്ട്രയും ഫോക്കാനയും ചേര്‍ന്നു ആണ് അവതരിപ്പികുന്നത്. മണ്മറഞ്ഞു പോയ മലയാളത്തിന്റെ സ്വന്തം സംഗീത സാമ്രട്ടുകള്‍ക്ക് മുന്‍പില്‍ സ്മരണയായി ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഒട്ടനവധി ഗാന ശേഖരങ്ങളെ കോര്‍ത്തിണക്കി കൊണ്ടുള്ള ആദരാഞ്ജലികള്‍ ‘TRIBUTES’ unplugged ഈ സംഗീത നിശയുടെ പ്രധാന ആകര്‍ഷണം ആണ്.
ജൂലൈ 1 മുതല്‍ ആണ് ടോറണ്ടോ ഹില്‍ട്ടന്‍ ഹോട്ടലില്‍ ഓ എന്‍ വി നഗറില്‍ കണ്‍വന്‍ഷന്‍ അരങ്ങേറുന്നത്.
കര്‍ണാടക സംഗീതത്തിന്റെയും ഒരളവുവരെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും വശ്യതയില്‍ വീണ് പോയ മലയാളികളുടെ രുചിബോധം നിരവധി നാട്ട് വൈവിദ്ധ്യങ്ങളെ ഓര്‍മകളില്‍ നിന്ന് പോലും അകറ്റികഴിഞ്ഞു. വടക്കന്‍പാട്ടിന്റെ ഈണങ്ങളും, പടയണിയുടെ ഗോത്രഭാവ ഗംഭീരമായ ശീലുകളും, പുള്ളുവന്‍ പാട്ടിന്റെ പരുക്കന്‍ സ്വരഗതികളും, കൈകൊട്ടിക്കളി പാട്ടിന്റെ നിരങ്കുശമായ ഒഴുക്കും പൊതുജനാഭിരുചിയില്‍ നിന്ന് മിക്കവാറും മാറികഴിഞ്ഞു. ശാസ്ത്രീയമായി ശ്രുതി, താളം, ഭാവം അഥവാ ശബ്ദത്തിന്റെ പലതരത്തിലുള്ള വ്യതിയാനങ്ങള്‍ എന്നിവയാണ് സംഗീതത്തിലെ പ്രധാനഘടകങ്ങള്‍. ഈ കലയ്ക്ക് ഒരുപക്ഷെ, മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം.
കണ്‍വന്‍ഷന്‍ മുഴുവന്‍ സംഗീതമയമായിരിക്കും എന്നതില്‍ സംശയമില്ലയെന്ന് പ്രസി ഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ. ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ഗണേഷ് നായര്‍, വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ലീലാ മാരേട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, എന്റര്‍റ്റെയ്‌മെന്റ് ചെയര്‍ ബിജു കട്ടത്തറ, വൈസ് പ്രസിഡന്റ് ജോയ് ചെമ്മാച്ചേൽ , ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, അസോ. ജോയിന്റ് സെക്രട്ടറി വര്‍ഗീസ്പലമലയില്‍, ജോയിന്റ് ട്രഷറര്‍ സണ്ണി ജോസഫ്, അസോ. ജോയിന്റ് ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ബോബി ജേക്കബ്, എന്നിവര്‍ അറിയിച്ചു.