ഓര്‍മ്മ’ ഹിലരിയ്ക്കുവേണ്ടി കാമ്പയിന്‍ റാലി സംഘടിപ്പിക്കുന്നു

09:48 am 28/10/2016

– ജോര്‍ജ്ജ് ഓലിക്കല്‍
Newsimg1_36155469
ഫിലാഡല്‍ഫിയ: ഓവര്‍സീസ് റസിഡന്റ് മലയാളി അസ്സോസിയേഷന്‍ (ഓര്‍മ്മ) നേതൃത്വം കൊടുക്കുന്ന ഇലക്ഷന്‍ കാമ്പയിനില്‍ പത്ത് സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫിലാഡല്‍ഫിയായില്‍ കുടിയേറി അമേരിക്കന്‍ പൗരന്മാരായവര്‍ ഹിലരി ക്ലിന്‍ന്റനെ പിന്തുണച്ചു കൊണ്ട് റാലി സംഘടിപ്പിക്കുന്നു.

ഒക്‌ടോബര്‍ 29, ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2-മുതല്‍ 4-വരെയുള്ള സമയത്ത് നോത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ അസന്‍ഷന്‍ ചര്‍ച്ച് ഗ്രൗണ്‍ടില്‍ (10197 Northeast Ave, Philadelphia, PA 19116) നിന്നാണ് റാലി ആരംഭിക്കുക. തുടര്‍ന്ന് അസന്‍ഷന്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫിലാഡല്‍ഫിയ മേയര്‍ ജിം.കെനി, ഡമോക്രാറ്റിക് സ്ഥാനര്‍ത്ഥിയായി യു.എസ് സെനറ്റിലേക്ക് മത്‌സരിക്കുന്ന കെയ്റ്റി മെക്കന്റി, പെന്‍സില്‍വേനിയ സ്റ്റേറ്റ് അറ്റോര്‍ണി ജനറലായി മത്‌സരിക്കുന്ന ജോഷ് ഷപ്പീറോ, ഡെലിഗേറ്റ് കീഷാ റാം എന്നിവര്‍ സംസാരിക്കുന്നു. തുടര്‍ന്ന് മ്യൂസിക്ക് ആന്റ് കള്‍ച്ചറല്‍ ഷോയും ഉണ്ടായിരിക്കുമെന്ന് ഫിലാഡല്‍ഫിയ മേയറുടെ ഓഫീസില്‍ നിന്നുള്ള ഏഷ്യന്‍ അഫേഴ്‌സ് കമ്മീഷണര്‍ മാത്യു തരകന്‍ അറിയിച്ചു.

ഓര്‍മ്മ നേതൃത്വംകൊടുക്കുന്ന റാലിയിലും സമ്മേളനത്തിലും പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: ജോസ് ആറ്റുപുറം: 267-231-4643, മാത്യു തരകന്‍: 215-390-0202, ജോര്‍ജ്ജ് നടവയല്‍: 215-494-6420, ഷാജി മിറ്റത്താനി: 215-715-3074, സിബിച്ചന്‍ ചെമ്പ്‌ളായില്‍: 215-869-5604, റോഷന്‍ പ്ലാമൂട്ടില്‍: 484-470-5229