12.19 AM 15-06-2016
ജോയിച്ചന്‍ പുതുക്കുളം
ഓര്‍ലാന്റോ: അന്‍പതു പേരുടെ ദാരുണ മരണത്തിനും, അതിലേറെ നിരപരാധികള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുവാനും കാരണമായ ഓര്‍ലാന്റോയിലെ നിഷ്ഠൂരമായ വെടിവെയ്പ്പിനെ അതിശക്തമായി അപലപിക്കുന്നതായി അമേരിക്കന്‍ മലയാളി മുസ്ലിം അസോസിയേഷന്‍ നെറ്റ്‌വര്‍ക്ക് (AMMAN) ഭാരവാഹികള്‍ വ്യക്തമാക്കി.
ഇത്തരം പൈശാചിക പ്രവൃത്തികള്‍ മനുഷ്യ സമൂഹത്തിന് തന്നെ അപമാനകരവും ലജ്ജിപ്പിക്കുന്നതുമാണെന്നും അമ്മാന്‍ വ്യക്തമാക്കി. പരിശുദ്ധ റംസാന്‍ മാസത്തില്‍ പോലും മാനവികതക്ക് നിരക്കാത്ത ഉത്തരം നിഷ്ഠൂര കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഇസ്ലാമികവും, ലോക മനസ്സാക്ഷിയും ഒരിക്കലും അംഗീകരിക്കില്ലെന്നു മാത്രമല്ല, ഇതിന പിന്നിലെ യഥാര്‍ത്ഥ ബുദ്ധികേന്ദ്രങ്ങളെ വെളിച്ചത്ത് കൊണ്ടു വന്ന് നിയമം അനുശാസിക്കുന്ന ശിക്ഷകള്‍ക്ക് വിധേയരാക്കുകയും വേണം.
ദീകരവാദവും അക്രമവും നിരപരാധികളെ കൊല്ലുന്നതും ഏതു സാഹചര്യത്തില്‍ ആരു ചെയ്താലും അംഗീകരിക്കാന്‍ കഴിയില്ല. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ തീവ്രദു:ഖത്തില്‍ അമ്മാന്‍ പങ്കു ചേരുന്നെന്നും പരിക്കേറ്റവര്‍ എത്രയം വേഗം സുഖപ്പെടട്ടെയെന്നും അമ്മാന്‍ ആശംസിക്കുന്നു.
അമ്മാന്‍ മുന്‍ ചെയര്‍മാര്‍ യു.എ.നസീര്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണ് ഈ വിവരം.