08-.59 PM 15-06-2016
പി.പി.ചെറിയാന്‍
ഡാളസ്: ഒര്‍ലാന്റോയില്‍ നടന്ന വെടിവെപ്പില്‍ 50 പേര്‍ മരിക്കുകയും, അതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനുശേഷം തോക്കു വാങ്ങുന്നവരുടെ എണ്മത്തില്‍ വര്‍ദ്ധനവും, താല്പര്യവും വര്‍ദ്ധിച്ചതായി ഡാളസ്സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഡാളസ്‌ഫോര്‍ട്ട് വര്‍ത്തിലുള്ള തോക്കു വില്പന സ്റ്റോറുകളില്‍ സ്‌റ്റോക്ക് വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് കടയുടമകള്‍. ഒര്‍ലാന്റോ വെടിവെപ്പിനു ശേഷം തിങ്കളാഴ്ച സ്റ്റോറുകള്‍ തുറന്നപ്പോള്‍ തോക്കു വില്പന കേന്ദ്രങ്ങളില്‍ അഭൂതപൂര്‍വ്വ വാഹന തിരക്ക് അനുഭവപ്പെടുന്നതായി ഉടമകള്‍ പറയുന്നു.
വാള്‍ സ്ട്രീറ്റില്‍ തോക്കു ഉല്‍പാദന കമ്പനിയായ സ്മിത്ത് വെസ്സണ്‍ ഹോള്‍ഡിങ്ങ് കമ്പനിയുടെ ഷെയര്‍വിലയില്‍ 7 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. മറ്റൊരു കമ്പനിയായ സ്ട്രം റഗര്‍ കമ്പനിയുടെ ഷെയര്‍ 9 ശതമാനമാണ് വര്‍ദ്ധവ്. 2012 ഉണ്ടായ സാന്റി ഹുക്ക് എലിമെന്ററി സ്‌ക്കൂള്‍ വെടിവെപ്പിന് ശേഷം 80 ശതമാനവും സ്‌ക്കോക്കില്‍ വര്‍ദ്ധനവുണ്ടായതായി എഫ്.ബി.ഐ. ചാര്‍ട്ടില്‍ നിന്നും വ്യക്തമാണ്.
ഡാളസ്സിലെ ബ്രെ ആര്‍മറി സ്റ്റോറില്‍ തിങ്കളാഴ്ച (ജൂണ്‍ 13) സാധാരണയില്‍ കവിഞ്ഞ തിരക്കായിരുന്നുവെന്നും ഉടമ കീത്ത് ബ്രെ പറഞ്ഞു.
കഴിഞ്ഞവര്‍ഷം 8.9 മില്യണ്‍ ജനങ്ങളാണ് തോക്ക് ലൈസന്‍സിനുള്ള ബാക്ക് ഗ്രൗണ്ട് ചെക്കിങ്ങിനു അപേക്ഷ നല്‍കിയതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 117 മില്യണ്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. തോക്ക് ലഭിക്കുന്നതിനുള്ള കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുണ്ടെങ്കിലും അപേക്ഷകരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ഭയാശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു.