ഓവര്‍സീസ് കോണ്‍ഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

09:34 am 27/8/2016

Newsimg1_75167635

– സതീശന്‍ നായര്‍

ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍, ചിക്കാഗോ ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തു. ചിക്കാഗോയിലെ ഡിവോണ്‍ അവന്യൂവില്‍ വച്ചു നടന്ന വര്‍ണ്ണശബളമായ പരേഡില്‍ ഐ.എന്‍.ഒ.സിയുടെ സാന്നിധ്യം ശ്രദ്ധേയമായി.

പ്രസിഡന്റ് അഗസ്റ്റിന്‍ കരിങ്കുറ്റിയുടെ നേതൃത്വത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും അനുഭാവികളും വര്‍ണ്ണശബളമായ ഐ.എന്‍.ഒ.സിയുടെ ഫ്‌ളോട്ടിനു മുന്നില്‍ അണിനിരന്നു. ഏകദേശം ഇരുപത്തഞ്ചില്‍പ്പരം ഫ്‌ളോട്ടുകള്‍ എഫ്.ഐ.എ ആതിഥേയത്വം നല്‍കിയ പരേഡില്‍ പങ്കെടുത്തു.

കൂടാതെ വര്‍ഗീസ് പാലമലയില്‍ (എക്‌സി. വൈസ് പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാരായ ജോസി കുരിശിങ്കല്‍, സജി തോമസ്, ട്രഷറര്‍ ജസ്സി റിന്‍സി, നാഷണല്‍ സെക്രട്ടറി സന്തോഷ് നായര്‍, മുന്‍ പ്രസിഡന്റും കിന്‍ഫ്ര ഡയറക്ടറുമായ പോള്‍ പറമ്പി, തോമസ് മാത്യു, സതീശന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷകോസ്കി, മുന്‍ ഗവര്‍ണര്‍ പാറ്റ് ക്യൂന്‍, രാജാ കൃഷ്ണമൂര്‍ത്തി, ആദര്‍ശ് ശാസ്ത്രി, ക്‌ളര്‍ക്ക് ഡൊറോത്തി ബ്രൗണ്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യാതിഥികളായിരുന്നു. സതീശന്‍ നായര്‍ അറിയിച്ചതാണി­ത്.