ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി യുഎസ്എ ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ഇന്ത്യഡേ പരേഡില്‍ സജീവ സാന്നിധ്യമായി

12:58 pm 25/8/2016
Newsimg1_14911260
ന്യൂയോര്‍ക്ക്: ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി യുഎസ്എ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഓഗസ്റ്റ് 21-ന് നടന്ന ഇന്ത്യഡേ പരേഡില്‍ സജീവ സാന്നിധ്യമായി.ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി പ്രസിഡന്റ് ശ്രീ കൃഷ്ണ റെഡ്­ഡി, ന്യൂയോര്‍ക്ക് കണ്‍വീനര്‍ ശിവദാസന്‍ നായര്‍, മുന്‍ പ്രസിഡന്റ് ജയേഷ് പട്ടേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക്/ ന്യൂ ജേഴ്‌സി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പരേഡില്‍ പങ്കെടുത്തത്.

1981 മുതല്‍ ന്യൂ യോര്‍ക്ക് സിറ്റിയുടെ ഹൃദയഭാഗത്തു ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു അമേരിക്കയിലുള്ള ഇന്ത്യന്‍ വംശജര്‍ വിവിധ സംഘടനകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പരേഡ് നടത്തിവരുന്നു.അമേരിക്കയില്‍ നടത്തുന്ന പരേഡുകളില്‍ വച്ച് ഏറ്റവും വിപുലമായ ഈ പരേഡ് നടത്തുന്നത് ദി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ആണ്. മാഡിസണ്‍ അവന്യുവില്‍ 38 സ്ട്രീറ്റില്‍ നിന്ന് തുടങ്ങി 28 സ്ട്രീറ്റില്‍ എത്തി സമാപനം ചെയ്യുകയാണ് പതിവ്. ഈ വര്‍ഷത്തെ ആഘോഷത്തിന് ബാബ റാംദേവ് മുഖ്യാതിഥിയായും ശ്രീ അഭിഷേക് ബച്ചന്‍ ഗ്രാന്‍ഡ് മാര്‍ഷല്‍ ആയും സന്നിഹിതരായി.